Tuesday, January 13, 2009

ഒരു കൂട്ടം നല്ല ഓര്‍മ്മകള്‍

ജീവിതത്തിന്റെ ഈ പാതി വഴിയിലും ഒരിക്കല്‍ പോലും മറക്കാന്‍ കഴിയാത്ത ചില നല്ല ഓര്‍മകളിലേക്കുള്ള സഞ്ചാരം ഞാന്‍ ഇവിടെ തുടങ്ങട്ടെ.

എന്റെ വീടിന്റെ കിഴക്ക് വശത്തുള്ള ഇടവഴിയിലൂടെ ഒരു അലുമിനിയത്തിന്റെ പെട്ടിയും താങ്ങി 1 ആം ക്ലാസ്സില്‍ പഠിക്കാന്‍ മാപ്പിള സ്കൂളിലേക്ക് എന്നെ എനിക്ക് ഇന്നും നല്ല ഓര്‍മയുണ്ട്.

മാപ്പിള സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്ന ആകാശത്തിലെ പൂര്‍ണ ചന്ദ്രനെ പോലെ സുന്ദരനായ ശംസുദ്ധീന്‍ മാഷും 1 ക്ലാസ്സില്‍ അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുകയും കറുത്ത ഫ്രെയിം ഉള്ള കണ്ണടയും വെളുത്ത സാരിയില്‍ കറുത്ത കരകള്‍ ഉള്ള സാരി മാത്രം ദരിച്ചിരുന്ന കത്രീന ടീച്ചറും. സ്കൂളിന് കിഴക്ക് താമസിച്ചിരുന്ന നുസൈബ റ്റീച്ചര്‍. ഐശാബി ടീച്ചറും പിന്നെ മറന്നു പോയ മറ്റു ചില ടീച്ചര്‍ മാറും ഓടു മേഞ്ഞ സ്കൂളിന്റെ പിറകിലായുള്ള ഉപ്പ് മാവ് പുരയും രാമണ്ടി കുളവും അതിനെ കരയിലുള്ള കൊടമ്പുളി മരവും സ്കൂളിന് മുന്‍ വശത്തായുള്ള പഞ്ചായത്ത് പൈപ്പും സ്കൂളിന് മുന്നില്‍ ഇന്റെര്‍വലിനു വരുന്ന ബോംബെ, കുമാര്‍ എന്ന പേരുകളില്‍ അറിയപ്പെടുന്ന ആയിസ്സ്രൂറ്റ് അന്നാചിമാരും സ്കൂളിന്റെ കിഴക്ക് മാറിയുള്ള ആയിസ്പ്ലന്റും അതിന് സൈഡില്‍ ഉള്ള അദ്രമാന്ക്കാടെ പെട്ടി പീടികയും അവിടെ നിന്നു വാങ്ങുന്ന തേന്‍ നിലാവും ബുല്ടയും ടെകാനും പിന്നെ പാല്‍ മീരയും നല്ല മഴക്കാലത്ത് രാമണ്ടി കുളത്തില്‍ ഉണ്ടാക്കുന്ന കുളവാഴ കൊണ്ടുണ്ടാക്കുന്ന ചന്ങാടവും സ്കൂളില്‍ ഉണ്ടാക്കുന്ന ഉപ്പ് മാവിന്റെ വേസ്റ്റ് ആയതുകൊണ്ട് പിടികലുണ്ടാക്കി അതിനുള്ളില്‍ കുപ്പി ചില്ല്ലുകള്‍ വെച്ചു കാക്കയെ പിടിക്കാനുള്ള കേനിയുണ്ടാക്കളും.

ഒഴിവു ദിവസങ്ങളില്‍ വീടിന്റെ വടക്കുമാരിയുള്ള കുളത്തില്‍ ഒഴിവു ദിവസങ്ങളില്‍ നീന്ധാന്‍ പഠിക്കാനുള്ള പോക്കും ഒരു fa സോപ്പ് കൊണ്ട് ഒരു നേരം കുളിക്കുന്ന കൊട ഷീല പോലെ കറുത്ത ജമാലും നേര്ച്ച കോടശീല പോലുള്ള അബു എന്ന് വിളിക്കുന്ന സൈഫുവും ഞങളുടെ എല്ലാം ഹീറോ ആയ പാട്ട ബക്കര്‍. ചുമര്‍ ആയ ചുമര്‍ കരിക്കട്ട അല്ലേല്‍ ചോക്ക് കൊണ്ടും ചിത്രം വരയ്ക്കുന്ന ആര്‍ടിസ്റ്റ് സാധിക്കയും.

സാധിക്കയും ബക്കര്‍ ഉം ഒഴിവു ദിവസങ്ങളില്‍ കാണിക്കുന്ന ബാല്ബിനുള്ളില്‍ തുപ്പലം കൊത്തിയും ഇട്ടു വാലുതായി കാണിക്കുന്ന സിനിമയും പഠിക്കാനുള്ള ഇഷ്ടമില്ലായ്മ കൊണ്ട് എന്നെ ടുശഷന്‍ ക്ലാസ്സ് വരെ ടുസഷന്‍ എടുത്തിരുന്ന ശിവാനതന്‍ മാഷും വീടിനു കിഴക്ക് വശത്തുണ്ടായിരുന്ന കൊല്പുളി പേരക്ക മാങ്ങ മരവും അതിലുണ്ടായിരുന്ന മുളയുടെ ഊഞ്ഞാലും അതിനപ്പുറത്ത് ഞങ്ങള്‍ ഹോക്കി കളിക്കുന്ന ആയിക്കൂട്ട ഹാജ്യാരുടെ പാടവും. പലുന്ഗ് കളിയും അണ്ടി കളിയും പള്ളിപരംബിലെ കുട്ടികാടുകളില്‍ കൊട്ടകായ ഞാവല്‍പഴം മുതാലയവ പൊട്ടിച്ചു തിന്നാനുള്ള പോക്കും.

മദ്രസ്സയും അവിടത്തെ ഉസ്താധുമാരും അവരുടെ ചെവിക്കു പിടിച്ചുള്ള നുള്ളും ഞായരഴച്ചകളില്‍ മദ്രസ്സയില്‍ ഉണ്ടാകാറുള്ള വിരിഞ്ഞി ചോറും ഇന്നും ഒരു കെടാത്ത വിലക്ക് പോലെ എന്റെ ഉള്ളില്‍ ഇപ്പോഴും സുഘമുള്ള പ്രകാശം പരത്തുന്നുണ്ട്.

No comments: