Wednesday, February 4, 2009

പാട്ട ബക്കുറു അഥവാ അബൂബക്കര്‍ പാട്ട

ഞാന്‍ തൃശൂര്‍ ജില്ലയിലെ നാട്ടിക പഞ്ചായത്തില്‍ ജനിച്ചു വളര്‍ന്നവനാണ്. നാട്ടിക സ്വദേശി എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. നാട്ടികയെ കുറിച്ചു പറയാന്‍ ഒരു പാടുണ്ട്. കിഴക്ക് കനോലി കാനാല്‍, തെക്ക് വലപ്പാട്, വടക്ക് തളിക്കുളം പിന്നെ പടിഞ്ഞാര്‍ നമ്മുടെ അറബി കടലിന്റെ റാണി. എല്ലാ മതത്തില്‍ പെട്ട മനുഷ്യരും സമത്വ സുന്ദരമായി താമസിക്കുന്ന ഒരു ഹൈടെക് ഗ്രാമം.

ഈയിടെ ആയി നാട്ടികക്കാര്‍ നാട്ടികയില്‍ നിന്ന്‍ പുറത്തു പോകുമ്പൊള്‍ അനുഭവിക്കുന്ന ഒരു പ്രശ്നം ഉണ്ട്. അടുത്ത ജില്ലകളില്‍ പോകുമ്പൊള്‍ പ്രത്യകിച്ച് അവിടെയുള്ള ആളുകള്‍ നിങ്ങളുട നാട് എവിടാ എന്ന ചോദ്യത്തിന്‍ നാട്ടിക എന്ന് പറഞ്ഞു നാക്ക് വായിലേക്ക് ഇടുമ്പോഴേക്കും നമ്മടെ യൂസഫലിക്കാടെ (യൂസഫലി എം ഡി എംകെ ഗ്രൂപ്പ്) നാടല്ലെ എന്ന് തിരിച്ച് ചോദിക്കും. ഈ ഉത്തരം സഹിക്കാതെ ഒരു പാരമ്പര്യ വാദിയായ നാട്ടികക്കാരന്‍ യൂസഫലിക്കാടെ നാട്ടിലല്ല താന്‍ എന്നും തന്റ്റെ നാട്ടിലാണ് യൂസഫലി താമസിക്കുന്നത് എന്നും പറഞ്ഞത്രേ. അപ്പൊ പറഞ്ഞു വന്നത് നാട്ടികാക്കരന്റ്റെ മാനസീക നില ഇങ്ങിനെയൊക്കെയാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.

ഇവിടത്തുകാരുടെ പ്രദാന ജോലി. ജോലി തെണ്ടി ഗള്‍ഫില്‍ പോക്ക് മീന്‍ പിടുത്തം അല്ലറ ചില്ലറ പണി ചെയ്യാന്‍ പാരമ്പര്യമായി നിയോഗിക്കപ്പെട്ട കുറച്ച് പേര്‍. അങ്ങിനെ എല്ലാരേം പോലെ നടക്കുന്ന ആളുകള്‍ക്കിടയില്‍ എനിക്ക് വിത്യസ്തമായി തോന്നുന്ന ചിലരെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത്.

അങ്ങിനെ എഴുതാന്‍ മനസ്സില്‍ കരുതിയപ്പോള്‍ ആദ്യം എന്റെ മനസ്സില്‍ ഓടിയെത്തിയത് ഞങള്‍ പാട്ട ബക്കുറു എന്ന് വിളിക്കുന്ന അബു ബകറിനെയാണ്.

എന്റെ തറവാടിന്റെ പടിഞ്ഞാറെ ഇതക്കല്‍ താമസിക്കുന്ന മുക്രി ആമിനത്താടെ 7 മക്കളില്‍ അവസാനത്തവന്‍. പാട്ട യുടെ വീടിനെ കുറിച്ചു പറഞ്ഞാല്‍ ഒരു 15 സെന്റ് ഭൂമിയില്‍ 7 സെന്ററില്‍ ഉള്ള ഒരു ആട്ടും കൂടും ബാക്കി 3 സെന്ററില്‍ വീടും ബാക്കിയുള്ളത് മുറ്റവുമായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കൊട്ടാരം. പാട്ടയുടെ കുടുമ്പത്തിലുള്ള എല്ലാരും നല്ല സ്നെഹതിലായത് കൊണ്ട് അയല്‍പക്കത്തുള്ള ഞാന്‍ അടക്കമുള്ള കുട്ടികള്‍ക്ക് മലയാളത്തിലുള്ള എല്ലാ തെറിയും കാണാ പാഠമായിരുന്നു. പാട്ടയും ഇക്കമാരും മുക്രി തള്ളയും തമ്മില്‍ കയ്യാംകളിയും തെറി വിളിയും സര്‍വ്വ സാധാരണമായിരുന്നു.

7 ആം ക്ലാസ് വരെ എത്തിയപ്പോഴേക്കും പ്രായം 20 കഴിഞ്ഞത് കൊണ്ട് സ്കൂളില്‍ നിന്നു പറഞ്ഞു വിട്ടു. അന്ന് നാട്ടില്‍ നിലവിലുണ്ടായിരുന്ന അണ്ടി ക്കളി, പലുന്ഗ് കളി എന്ന് വേണ്ടാ എല്ലാ തരം എക്സ്ട്രാ കരിക്കുലര്‍ പരിപാടികളിലും ഒന്നാമന്‍ ആയിരുന്നു. സംസാരിക്കുമ്പോള്‍ സ എന്ന ഭാഗം കടുപ്പിച്ചു സ്സ എന്ന് പറയുന്ന പാട്ട ഞങ്ങളില്‍ അതിശയവും തമാശയും ജനിപ്പിച്ചിരുന്നു.

എനിക്കോര്‍മയുള്ള പാട്ടയുടെ ഒരു വര്‍ത്തമാനം പോകുന്നത് ഇങ്ങിനെ " ടൂര്‍ പോകുമ്പൊള്‍ ടാറ്റ സ്സുമോവില്‍ പിന്നിലെ സ്സീട്ടില്‍ ആയിസ്സ് ബോക്സ്സ് സ്സമത്തിനു വെച്ച് സ്സ്ട്രോ ഇട്ടു വിസ്സ്കി സ്സിപ് സ്സിപ് ആയി കുടിച്ചു."

എല്ലാ വീടുകളിലും കളവ് എന്ന കല തെറ്റായിരുന്നു എന്ഗിലും പാട്ട യുടെ വീട്ടില്‍ അത് ഏറ്റവും നല്ല സ്വഭാവമായിരുന്നു അത് കൊണ്ടു തന്നെ കക്കല്‍ എന്ന കല പാട്ട നല്ല പോലെ സ്വായത്തമാക്കി. ചെറുപ്പത്തില്‍ ബള്‍ബ്, ചെരിപ്പ്, കളിപ്പാട്ടങ്ങള്‍ എന്നിവ ആയിരുന്നു എങ്കില്‍ വലുതായപ്പോള്‍ കളവ് മുതലിന്റെ വലിപ്പവും വര്‍ദിച്ചു സൈക്കിള്‍ മുതല്‍ ചന്ദന തടി വരെ മോഷ്ടിക്കുമെന്നാ ഇപ്പൊ അവനെ കുറിച്ചു കേള്‍ക്കുന്നത്.

ഇതൊക്കെ ആണെന്ങിലും സ്നേഹിച്ചാല്‍ പാട്ട നമുക്കു വേണ്ടി എന്തും ചെയ്യുന്ന ഒരു നല്ല സുഹൃത്ത് കൂടിയായിരുന്നു. ചെറുപ്പത്തില്‍ പെരുന്നാളിന് ഞങളുടെ കയ്യില്‍ കിട്ടുന്ന പൈസ എല്ലാം വേടിച്ചു അവന്‍ ഇറച്ചിയും പൊറോട്ടയും കഴിക്കുകയും കൂട്ടത്തില്‍ തറ ടിക്കറ്റില്‍ ഒരു സിനിമ കാണാന്‍ കൊണ്ടു പോയിരുന്നതും പാട്ടയാണ്.

ഞങ്ങള്‍ ഹൈ സ്കൂള്‍ ആയപ്പോഴേക്കും അവന്‍ ഒരു കല്യാണം കഴിച്ചു അതിനെ ദിവോര്സ് ചെയ്തിരുന്നു. മരം വെട്ട് കരന്റ്റ് പണി പാരമ്പര്യമായി കിട്ടിയ കുട നന്നാക്കല്‍ എന്ന് വേണ്ടാ അവന്‍ അറിയാത്ത പണികളൊന്നും ഉണ്ടായിരുന്നില്ല. ഒരു പണിയിലും ഉറച്ചു നിക്കില്ല എന്ത് പണിക്ക് പോയാലും 3 മാസത്തില്‍ കൂടുതല്‍ തുടരാറില്ല 3 മാസം പണി 3 മാസം കളവ് ഇങ്ങിനെ പാട്ട ജീവിതം സുഘമായി പോയി കൊണ്ടിരുന്നു.

പണ്ടു ത്രിത്തല്ലൂര്‍ കുട നന്നാക്കാന്‍ പോയിരുന്നു പതിവു പോലെ 3 മാസം കഴിഞ്ഞതോടെ മൂപ്പര് പണി നിര്‍ത്തി പോന്നു. പണി അവസാനിപ്പിച്ചു പോരാന്‍ ഉണ്ടായ കാരണം പാട്ട വിവരിക്കുന്നത് ഇങ്ങിനെ "ഇന്നു ഞാന്‍ കുട നന്നകാനിരിക്കുംപോള്‍ ഞാന്‍ ഇരിക്കുന്നതിന്റെ തൊട്ടു മുന്നില്‍ NH 17 ഇല്‍ ഒരു അക്സിടെന്റ്റ് നടന്നു ഒരു കാര്‍ ബൈക്കില്‍ ഇടിച്ചു ബൈക്കിലുണ്ടായിരുന്ന ആള്‍ തല തല്ലി വീണു തലച്ചോര്‍ പുറത്തു വന്നു അത് കണ്ടു നിന്നപ്പോള്‍ എനിക്ക് ചര്ദിക്കാന്‍ വന്നു പിന്നെ എനിക്ക് ചോറ് തിന്നാന്‍ പറ്റിയില്ല പകരം ഇറച്ചിയും പൊറോട്ടയും തിന്നു അത് കൊണ്ടു ഞാന്‍ ഇനി പണിക്കു പോണില്ല” ആ തീരുമാനം മുക്രി തള്ളയുടെ മുന്നില്‍ വോട്ടിനിട്ടു. പണിക്കു പോയില്ലെങ്ങിലും കട്ടിട്ടയാലും അവന് തിന്നാനുള്ളത് അവന്‍ തന്നെ ഉണ്ടാക്കുമെന്ന് അറിയാവുന്ന മുക്രി തള്ള ആ തീരുമാനം 100 ഇല്‍ 100 വോട്ടിനു പാസ്സാക്കി.


ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഞാനും എന്റെ കൂട്ടുകാരും ക്ല്ബ് തുടങ്ങാന്‍ പരിപാടിയിട്ടപ്പോള്‍ അതിന് ഏറ്റവും മുന്പന്ധിയില്‍ ഉണ്ടായിരുന്നത് പാട്ടയായിരുന്നു. ലീഗ് ഓഫീസിനു മുകളില്‍ ക്ലബ്ബ് കെട്ടാന്‍ തീരുമാനിക്കുകയും സാമ്പതീകമായ കഷ്ടപ്പാട് കൊണ്ട് അവന്റെ പറമ്പില്‍ നിന്നു ഒരാള്‍ ഉയരത്തില്‍ കുഴി കുഴിച്ചു നല്ല മണല്‍ വാരി 2 നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറ്റി ക്ലബ് ഉണ്ടാക്കാന്‍ കഷ്ടപ്പെട്ടതും അവന്‍ തന്നെയാണ്.

ആയിടക്കു ചില്ലറ കരിക്ക്, കോഴി മോഷണം ഉണ്ടായിരുന്ന ഞങള്‍ക്ക് എല്ലാ വിധ ഒത്താശയും ചെയ്തു തന്നത് അവനായിരുന്നു. കരിക്ക് മോഷണത്തിന് കൂടെ പോയാല്‍ മാത്രം മതി തെങ്ങ് കയറി കരിക്ക് ഇട്ടു ചെത്തി സ്സ്ട്രോ ഇട്ടു കയ്യിലേക്ക് തരും അത്രക്കും ആത്മാര്തദ ആയിരുന്നു അവന്.

ഒരു ദിവസ്സം അടുത്തുള്ള കൊക്കി തള്ള നേര്‍ച്ചക്ക്‌ വളര്‍ത്തിയിരുന്ന നല്ല മുത്തന്‍ പൂവന്‍ കോഴിയെ (പരുന്തു കോഴി) പിടിച്ചു വീട്ടില്‍ കൊണ്ടു പോയി പാകം ചെയ്തു ഞങളെ ഊട്ടിയിട്ടുണ്ട്.

ഒരിക്കല്‍ കരിക്കിടാന്‍ തെങ്ങില്‍ കയറിയ അവനെ കാത്തു താഴെ നിന്നിരുന്ന ഞങള്‍ക്ക് ആദ്യം കുറച്ച് കൊതുമ്പും പിന്നെ നല്ല വിളഞ്ഞ തേങ്ങയും ഇട്ടു തെങ്ങില്‍ നിന്നിറങ്ങിയപ്പോള്‍ ഞങള്‍ എല്ലാരും ചൂടായി. അപ്പോള്‍ പാട്ട പറയുവാ "നിങ്ങേള്‍ക്കുള്ള കരിക്ക് ഞാന്‍ അപ്പുറത്തുള്ള ചെന്തെങ്ങില്‍ കണ്ടുവെച്ചിട്ടുണ്ട് അതില്‍ നിന്നു ഇട്ടു തരാം വീട്ടില്‍ കത്തിക്കാന്‍ വിറകും കറിക്ക് നാളികേരവും ഇലാതിരിക്കുവാ ഞാന്‍ ഇതു വീട്ടില്‍ കൊണ്ടു കൊടുത്തിട്ട് വരാം നിങ്ങള്‍ ഇവിടെ വെയിറ്റ് ചെയ്യ്" പറഞ്ഞ പോലെ അവന്‍ വാക്കു പാലിച്ചു വീട്ടില്‍ പോയി വന്ന്‌ ചെന്തെങ്ങിന്റെ 4 കരിക്ക് വീദം എല്ലാര്‍ക്കും ചെത്തി തന്നു.

ആയിടക്കു അവന്‍ വീണ്ടും ഒരു കല്യാണം കഴിച്ചു. ആ കല്യാണത്തില്‍ അവന് നല്ല ലാബമായിരുന്നു പെണ്ണിന്റെ അനിയത്തിയും അമ്മയിമ്മയും അനിയത്തിയുടെ ഭര്‍ത്താവും കൂടി ഫ്രീ ആയി കിട്ടി. ഇതൊക്കെ ആണേലും 3 മാസം പണിയും 3 മാസം കളവും എല്ലാമായി അവന്റെ ആര്‍മാദം തുടര്‍ന്ന് കണ്ടേ ഇരുന്നു. കല്യാണം കഴിച്ച വകയില്‍ പെണ്ണിന് ഉണ്ടായിരുന്ന 7 സെന്റ് സ്ഥലവും കിട്ടിയ സ്വര്‍ണവും വിറ്റു കുറച്ച് പൈസ പുട്ടടിക്കുകയും ബാക്കി പൈസ മുക്രി തള്ളയുടെ ബാക്കിയുണ്ടായിരുന്ന 5 സെന്ററില്‍ വീട് പണി തുടങ്ങി. അവനും അവന്റെ അമ്മായി അമ്മയും കൂടി പണിത വീടായതിനാലാകും വീട് ഏതാണ്ട് ഒരു തൊഴുത്ത് പോലെ ആയി. ഞങളുടെ തറവാട് പൊളിച്ചു പണിയുന്നുണ്ടായിരുന്ന സമയമായതിനാല്‍ സ്വന്തമായി ഇഷ്ടിക സിമെന്റ്, മണ്ണ് എന്ന് വേണ്ടാ മാര്‍ബിള്‍ വരെ അവന്റെ ആവശ്യത്തിനനുസരിച്ച് കളവ് എന്ന് പറയുന്ന വാക്കിനോട് അവന്‍ ഇഷ്ടമില്ലാത്തതിനാല്‍ എടുത്തു കൊണ്ടു പോയി ഒരു വിധത്തില്‍ വീട് പണി പൂര്‍ത്തിയാക്കി.

അപ്പോഴേക്കും നമ്മള്‍ നാട്ടികക്കാരന്റെ സ്ഥിരം പരിപാടി ആയ ജോലി തെണ്ടലിന്റെ ഭാഗമായി ദുബായില്‍ എത്തി പെട്ടു. പിന്നെ നാട്ടിലേക്ക് വിളിക്കുമ്പോള്‍ അവന്‍ വലിയ കള്ളന്‍ ആയി എന്ന് എന്റെ മാതാശ്രീ പറഞ്ഞറിഞ്ഞു 2 വര്ഷം കഴിഞ്ഞു നാട്ടില്‍ 2 മാസത്തിന്റെ ലീവിനു പോയപ്പോള്‍ ഒരു വലിയ കള്ളനെ കാണാന്‍ ചെറിയ കള്ളന്‍ താത്പര്യം ഇല്ലതദിനാല് ഞാന്‍ അവനെ കുറിച്ചു സ്വന്തം വീട്ടില്‍ അന്വേഷിചെന്ങിലും നാട്ടുകാരോട് ഞാന്‍ മനഃപൂര്‍വ്വം അന്വേഷിച്ചില്ല.

ആയിടക്കു ഞാന്‍ ഒരു കുഞ്ഞു ഉച്ചയുറക്കം പാസ്സാക്കുന്ന സമയത്ത് മുക്രി തള്ളയുടെ വീട്ടില്‍ നിന്നു അട്ടാദവും കൂക്ക് വിളികളും കെട്ട് നോക്കിയപ്പോള്‍ പോലീസ് ജീപ്പ് വന്നു തള്ളയുടെ വീട്ടിനു മുന്നില്‍ നില്ക്കുന്നു. ഞാന്‍ പുറത്തിറങ്ങിയ അദെ സമയം തന്നെ ഞങടെ പടിഞ്ഞാറെ എദയിലെ മതിലും ചാടി അദാ വരുന്നു നമ്മുടെ പാട്ട പിന്നാലെ പോലീസ് കാരും. എന്തായാലും പോലീസ് കാര്‍ക്ക് അവനെ കിട്ടിയില്ലെന്ന് കുറച്ച് സമയത്തിനു ശേഷം ചമ്മിയ മുഖത്തോട് കൂടി തിരിച്ചു പോകുന്ന പോലീസ് കാരെ കണ്ടപ്പോള്‍ മനസ്സിലായി.

പിന്നെ വല്ലപ്പോഴും നാട്ടില്‍ പോകുമ്പൊള്‍ കാണുമ്പോള്‍ 100 ഓ 200 ഓ ചോദിക്കും കൊടുത്തില്ലേല്‍ നമ്മടെ സഹോദരന്‍ നൌഷാദിക്ക പറഞ്ഞ പോലെ "പാട്ട ചോദിച്ചിട്ട് കൊടുത്തില്ലേല്‍ അവന്‍ ആ പ്രതികാരം വീട്ടില്‍ നിന്നു കട്ട് കൊണ്ടു പോയി നമുക്കു തന്നെ പാര ആകും" എന്ന വാക്കു നല്ല വണ്ണം ഒര്മയുള്ളതിനാല്‍ ഞാന്‍ തിരിച്ചൊന്നും പറയാതെ കൊടുക്കും (അല്ലാതെ പേടിച്ചിട്ടൊന്നുമല്ല).

പിന്നെയും കുറെ കാലം പാട്ടയുടെ വികൃതികള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. അതിലിടയ്ക്ക് 2 ആമത്തെ പെണ്ണിനെ ഒഴിവാക്കി അവന്‍ വീണ്ടും വേറെ കല്യാണം കഴിച്ചു. ആയിടക്കു വീട്ടിലേക്ക് വിളിച്ചപ്പോള്‍ ചന്തനം കടത്തിയദിനും വന്യമൃഗങ്ങളുടെ തോല് കടത്തിയദിനും പാട്ടയെ അറസ്റ്റ് ചെയ്തു എന്നും തോണ്ടി മുതലായി മാന്‍ കൊമ്പു പോലീസ്കാര്‍ കണ്ടെടുത്തു എന്നും നമ്മുടെ അനിയന്‍ പുലി പറഞ്ഞറിഞ്ഞു.
ഇപ്പോള്‍ ജയിലില്‍ സ്ഥിര താമസമാണ് എന്ന്‍ നാട്ടുകാരും അല്ല 3 ആമത് കെട്ടിയതിന്റെ വീട്ടിലാണ് ഇപ്പൊ അവന്റെ പൊറുതി എന്ന് മുക്രിതള്ളയും പറഞ്ഞു നടക്കുന്നതോഴിച്ചാല്‍ സത്യത്തില്‍ പാട്ട എവിടെയാണ് എന്ന് അവന് മാത്രമെ അറിയൂ.

പിന്‍ കുറിപ്പ്:

എന്റെ വാപ്പ 1970 കളുടെ തുടക്കത്തില്‍ പൂനെയില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു. ആയിടക്കു ഒരിക്കല്‍ നാട്ടില്‍ ഹോളിടെ ആകൊഷിക്കാന്‍ ലീവ് ചോദിച്ച് ചെന്ന വാപ്പക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥനായ മാര്‍വാടി സന്തോഷപൂര്‍വ്വം കൊടുത്തിരുന്ന ഒരു മാന്‍ കൊമ്പ് ദേവന്‍ ആശാരിയെ കൊണ്ടു ഒരു പലകയില്‍ ഫിറ്റ് ചെയ്യിച്ച് തറവാടിന്റെ ചുമരില്‍ ഉറപ്പിച്ചിരുന്നു. തറവാട് പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി അത് വിറകു പുരയില്‍ വെക്കുകയും അവിടുന്ന് പാട്ട അത് ചൂണ്ടുകയും അത് സ്വന്തം വീട്ടില്‍ അലങ്കാരത്തിനായി വെക്കുകയും ചെയ്തു. അങ്ങിനെ വെച്ചിരുന്ന മാന്‍ കൊമ്പാണ് പോലീസ് തോണ്ടി മുതലായി പിടിച്ചത് എന്നും പിന്നീട് ഞാന്‍ അറിഞ്ഞു.

3 comments:

ഷമ്മി :) said...

:) ithu kollam

hAnLLaLaTh said...

:)

അരുണ്‍ കായംകുളം said...

ഇത് ഫെബ്രുവരിയില്‍ ഇട്ടട്ട് ഇന്നാണോ ചിന്തയില്‍ വന്നത്.ഇഷ്ടായിട്ടോ(എഴുത്തിന്‍റെ ശൈലി)