Tuesday, March 3, 2009

പത്മചരിതം ഒന്നാംഘണ്ഡം

മലബാര്‍ മേഖലയിലെ അറബികടലിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമം. കേര വൃക്ഷങ്ങള്‍ തിങ്ങി നല്ലൊരു കടല്‍ തീരത്തോട് കൂടിയ ശ്യാമ സുന്ദര ഹൈടെക് ഗ്രാമം. ഈ ഗ്രാമത്തിലെക്കുളള മെയിന്‍ റോഡിനോട് ചേര്‍ന്നുകിടക്കുന്ന ആകെയുള്ള 10 സെന്റ് തൊടിയില്‍ സര്‍ക്കാര്‍ സഹായത്തോടെ പെട്ടികട നടത്തി ജീവിതം കരുപിടിപ്പിക്കാന്‍ ശ്രമിക്കുന്ന പീതു എന്ന പീതുവേട്ടന്‍. ഭാല്യത്തില്‍ പിടിപ്പെട്ട പോളിയോ എന്ന അസുഖം മു‌ലം ഇടതു കാലിനു സ്വാധീനം നഷ്ട്ടപെട്ട പീതുവേട്ട൯ മരം കൊണ്ട് നിര്‍മിച്ച പെട്ടികടയില്‍ കുറച്ചു പുകവലി സാധനങ്ങളും അല്ലറ ചില്ലറ മിഠായികളും കുട്ടത്തില്‍ ബീഡിത്തെറുപ്പും എല്ലാമായി സ്വര്യപൂര്‍വ്വം ജീവിതം നയിക്കുന്നു. ചായകടയിലെ പൊറോട്ടയും സാമ്പാറും പീതുവിന്റെ ഒരു വീക്നെസ്സ് ആണ് എന്നതൊഴിച്ചാല്‍ മറ്റു ദുശ്ശീലങ്ങളൊന്നും പീതുവിന് ഉണ്ടായിരുന്നില്ല. കല്യാണം കഴിച്ചിരുന്നു എങ്കിലും കുട്ടികളൊന്നുമില്ലാതിരുന്ന പിതുവേട്ടന് പെട്ടികടയിലെ വരുമാനവും വികലാംഗ പെന്‍ഷനും ആയി ഒരു വിധം അല്ലലില്ലാതെ ജീവിച്ചു പോന്നു.

പുലര്‍ച്ചെ അടുത്തുള്ള കവലയില്‍ വന്നു ഒരു ചായയും 2 പൊറോട്ടയും സാമ്പാറും ചായ കൂട്ടത്തില്‍ പത്രം വായിക്കലും പത്ര വാര്‍ത്തകളെ കുറിച്ചുള്ള വിശകലനവും കഴിഞ്ഞാല്‍ നേരെ പോയി പെട്ടികട തുറന്നു വെക്കും. ബീഡി തെറുപ്പിനുള്ള മുറം മടിയില്‍ വെച്ച് ബീഡി നിര്‍മ്മാണം തുടങ്ങും ഇതിലിടക്ക് ബീഡിയും സിഗരറ്റും ചോദിച്ചു വരുന്നവര്‍ക്ക് എടുത്തു കൊടുക്കും ഇങ്ങിനെ എല്ലാമായി പീതുവിന്റെ ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി. ഒരു ഓണം കേറാ ഗ്രാമം ആയിരുന്ന ഗ്രാമം ഇന്ന് ഒരു ഹൈടെക് ഗ്രാമം ആയി. വളര്‍ന്നു ഗ്രാമത്തിലുള്ള എല്ലാ യുവജനങ്ങളും പ്രവാസം സ്വീകരിക്കുകയോ സ്വീരിക്കാന്‍ ആയി കാത്തിരിക്കുകയോ ചെയ്തു. പ്രവാസികളുടെ സമ്പാദ്യം 2 നില വീടുകളായും വാഹനങ്ങളായും മാറി. ഗ്രാമം എന്ന പേര് മാറ്റി നഗരം എന്നാക്കണം എന്ന അവസഥയിലെക്കെത്തി. ഇങ്ങിനെ എല്ലാം ഗ്രാമം മാറിയെങ്കിലും പീതുവും പീതുവിന്റെ പെട്ടികടയും മാത്രം മാറാതെ നിന്നു.

ഒരു ദിവസ്സം പതിവ് ദിനച്ചര്യകളൊക്കെ കഴിഞ്ഞ് ബീഡി തെറുത്ത്കൊണ്ടിരുന്ന പീതുവേട്ടന്‍ ഓരോന്നാലോജിക്കുന്നതിനിടയില്‍ തന്റെ മുന്നില്‍ കിടന്നു വളര്‍ന്ന് വടവൃക്ഷമായ ഗ്രാമത്തെ കുറിച്ചോര്‍ത്തു. താന്‍ ഇവിടെ പെട്ടികട തുടങ്ങുന്ന കാലത്ത് ഗ്രാമത്തില്‍ നിന്നാരും തന്നെ പ്രവാസം സ്വീകരിക്കാന്‍ പോയിരുന്നില്ല. അത് കൊണ്ട് തന്നെ മീന്‍ പിടുത്തവും ആ തൊഴിലുമായി ഭന്ധപെട്ട ജോലികളും ആണ് ഇവിടത്തുകാരുടെ ജീവിതമാര്‍ഗമായിരുന്നത്. അന്ന് ഇപ്പോഴുള്ള ടാര്‍ ഇട്ട റോടുകള്‍ക്ക് പകരം മണ്‍് വഴികളായിരുന്നു കാറുകള്‍ക്ക് പകരം കാളവണ്ടികളും സൈക്കിളും ആയിരുന്നു അന്നെല്ലാം മീന്‍ കൊണ്ട് നടന്നു വില്‍ക്കുന്നവര്‍ തോളില്‍ കാവ് വെച്ചാണ് മീന്‍ കച്ചവടം ചെയ്തിരുന്നത് അങ്ങിനെ ഇരിക്കെ കുറച്ച് പേര്‍ പത്തേമാരിക്ക് ഗള്‍ഫില്‍ പോയി.

അറബികളുടെ വീട്ടിലെ ജോലിക്കരായും സ്വന്തമായ കടകള്‍ നടത്തിയും പട്ടാളത്തില്‍ ചേര്‍ന്നും പൈസ ഉണ്ടാക്കി. അദ്ധ്വാനിച്ച് ഉണ്ടാക്കിയത് അവര്‍ സ്ഥലം വാങ്ങാനും അതില്‍ വീട് ഉണ്ടാക്കാനും വാഹനങ്ങള്‍ വാങ്ങാനും ഉപയോഗിച്ചു. ഗ്രാമത്തിന്റെ മുഖച്ചായ തന്നെ മാറി പോയവരില്‍ ചിലര്‍ സമ്പന്നര്‍ ആയി പത്തേമാരിക്ക് പോയിരുന്നവര്‍ കപ്പലിലും പിന്നീട് വിമാനത്തിനും പോയി പ്രവാസം സ്വീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വന്നു. ആയിടക്ക്‌ കപ്പലില്‍ പോയ ഒരു വിദ്വാന്‍ അദ്ദേഹത്തിന്റെ അദ്ധ്വാനം കൊണ്ട് അറിയപ്പെടുന്ന വ്യവാസായ പ്രമുഖന്‍ ആയി. അദ്ദേഹം 'ബായി ഇക്കാക്ക' എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന ആള്‍ ആയി പിന്നീട് ഗ്രാമം കുതിച്ച് പായുകയായിരുന്നു.

ബായി ഇക്കാക്ക്‌ അദ്ദേഹത്തിന്റെ വ്യവസായം വളര്‍ത്താന്‍ ഒരു പാട് ജോലിക്കാരെ ആവശ്യമായിരുന്നു. നാട്ടിലുള്ള യുവാക്കളെ മുഴുവന്‍ അദ്ദേഹം കൊണ്ട് പോയി ജോലി കൊടുത്തു. സത്യം പറഞ്ഞാല്‍ അങ്ങേതിലെ തെങ്ങുകയറുന്ന നാരായണന്റെ മോന്‍ ഷിബൂനെ തെങ്ങില്‍ നിന്നിറങ്ങി വരുന്ന സമയത്ത് ബായ് ഇക്കാക്ക താഴെ കാത്തു നിന്ന് വിസ കൊടുത്തു കൊണ്ട് പോയി. അതുപോലെ തന്നെ പറമ്പ് കിളച്ചോണ്ട് നിന്നിരുന്ന കണാരന്റെ മോനേം കിളക്കുന്നിടത്ത് വന്ന്‍ ബായ് ഇക്കാക്ക വിസ കൊടുത്തു. ഇങ്ങിനെ എല്ലാം തന്റെ ഗ്രാമം മാറിയിട്ടും താനും തന്റെ പെട്ടികടയും ഇടിഞ്ഞു വീഴാറായ ചെറ്റകുടിലും മാറിയിട്ടില്ല. സ്വന്തം തൊടിയിലെ തെങ്ങില്‍ നിന്ന് വീണ ഉണക്ക തേങ്ങയുടെ ശബ്ദം കേട്ടാണ് പീതുവേട്ടന്‍ ആലോജനയില്‍ നിന്നുണര്‍ന്നത്.

നാരായന്റെ മകന്‍ പ്രവാസ്സം സ്വീകരിച്ച് രെക്ഷപ്പെട്ടതിനു ശേഷം ഗ്രാമത്തില്‍ ഒരു ആസ്ഥാന തെങ്ങ് കയറ്റകാരന്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്റെ തൊടിയില്‍ തെങ്ങ് കയറിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പൊ തന്റെ ഗ്രാമത്തിലെക്കുളള തെങ്ങ് കയറാന്‍ വരുന്നത് അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്കാണെങ്കില്‍ മുടിഞ്ഞ കൂലി കൊടുക്കണം. കൂലി കൊടുക്കാന്‍ നമ്മള്‍ തെയ്യാര്‍ ആയാലും അവര്‍ക്ക് ഇഷ്ടമുള്ള സമയത്താണ് അവര്‍ വരിക. ഇപ്പൊ തന്നെ 3 മാസം മുമ്പ് താന്‍ നേരിട്ട് പോയി പറഞ്ഞതാ തന്റെ തൊടിയിലെ തെങ്ങ് കയറാന്‍ വരാന്‍ അവന്‍ ഇന്നും തെങ്ങ് കയറാന്‍ വന്നിട്ടില്ല. പറമ്പ് കിളക്കാന്‍ ഇപ്പൊ തമിഴാന്‍മാര്‍ ആണ് വരുന്നത് അവര്‍ക്ക് സ്വന്തം തൊഴിലിനോട് ആത്മാര്‍ത്ഥത ഉള്ളതിനാല്‍ എന്ന് ചെന്ന് വിളിച്ചാലും അവര്‍ ഓടി വരും. ഇങ്ങിനെ എല്ലാം ആണേലും ഈ ഗ്രാമത്തില്‍ തനിക്കു മാത്രം എന്തേ ഒരു മാറ്റം ഉണ്ടാകാതെ പോയത് എന്ന ചിന്ത പീതുവിനെ അലട്ടി കൊണ്ടിരുന്നു.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള പതിവ് മയക്കത്തിനു ശേഷം ചായ കുടിക്കാന്‍ ആയി കവലയിലേക്ക് പോയ പീതുവേട്ട൯ ചായ കടയില്‍ പതിവില്ലാത്ത തിരക്ക് കണ്ടു ബായ് ഇക്കാക്ക നാട്ടിലുണ്ട് എന്ന് മനസ്സിലായി. കുറച്ചു കാലമായി ഇങ്ങിനെ ആണ് ബായി ഇക്കാക്കയെ കണ്ട് വിസക്ക് അപേക്ഷിക്കാനും സഹായങ്ങള്‍ അഭ്യാര്‍ത്തിക്കാനും ആയി അടുത്തുള്ള ജില്ലകളില്‍ നിന്ന് വരെ ആളുകള്‍ കൂട്ടം കൂട്ടം ആയി എത്തും. ദൂരജില്ലകളില്‍ നിന്ന് വരുന്ന ആളുകള്‍ പാതിതിരാത്രിയില്‍ ആകും എത്തുക അവര്‍ വന്നു ബായ് ഇക്കാക്കാടെ വീടിനു മുന്നിലുള്ള റോഡിന്റെ സൈഡില്‍ കിടന്നുറങ്ങും നേരം വെളുത്താല്‍ കവലയി‌ല്‍ വന്നു ചായ കുടിച്ചു അടുത്തുള്ള പള്ളിയില്‍ കയറി പ്രാതമീഘ കൃത്യങ്ങള്‍ എല്ലാം കഴിച്ചു ബായി ഇക്കാക്കാടെ വീടിന് മുന്നിലുണ്ടാകുന്ന നീണ്ട നിരയുടെ ഭാഗമാകും ചില ദിവസങ്ങളില്‍ 1 കിലോമീറ്റര്‍ വരെ നീണ്ട നിര ഉണ്ടായിടുണ്ട്. എന്തായാലും ആനയേക്കാള്‍ കൂടുതല്‍ തൊട്ടിയെ ഭയക്കണം എന്ന ഈ കാലത്ത് ബായി ഇക്കക്കാടെ ആശ്രിതവത്സര്‍ വലിയ വടികളുമായി നീണ്ട നിരകള്‍ നിയന്ദ്രിക്കുന്നുണ്ടാകും പീതുവേട്ടന്‍ ചായ കടയുടെ ഒരു മൂലയില്‍ നിന്ന് ചായ കുടിച്ച് തന്റെ പെട്ടികട ലക്ഷ്യമായി നടന്നു.

ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. പിതുവേട്ടനും പെട്ടികടയും മാറ്റങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോയി കൊണ്ടിരുന്നു. ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ചു എന്ന് പറയും പോലെ ഒരു സുപ്രഭാതം പീതുവേട്ട൯ ചായ കടയില്‍ എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ പത്മ അവാര്‍ഡുകളില്‍ ഒരെണ്ണം ഗ്രാമത്തിന്റെ എല്ലാം എല്ലാമായ ബായ് ഇക്കാക്കക്ക് കിട്ടി എന്ന വാര്‍ത്തയാണ് എതിരേറ്റത്. എല്ലാ ഗ്രാമവാസികളെയും പോലെ പിതുവേട്ടനും അതില്‍ സന്തോഷിച്ചു. ആദ്യമായി സ്വന്തം ഗ്രാമത്തിലേക്ക് കയറി വന്ന പത്മ അവാര്‍ഡിന്റെ സന്തോഷത്തില്‍ ദിവസവും കഴിക്കാറുള്ള 2 പൊറോട്ടയും സാമ്പാറും എന്ന പതിവില്‍ നിന്ന് 3 പൊറോട്ടയും സാമ്പാറും കഴിച്ചു ആര്‍മാധിച്ചു.

ഗ്രാമവാസികള്‍ എല്ലാവരും കൂടി ബായി ഇക്കാക്ക് പത്മ അവാര്‍ഡ് കിട്ടിയ പശ്ചാത്തലത്തില്‍ സ്വീകരണം നല്‍കണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും മറ്റുമായി ദിവസങ്ങള്‍ കടന്നു പോയി. ഒരു ദിവസം എല്ലാ ഗ്രാമവാസികളും കൂടി അടുത്തുള്ള സ്കൂളില്‍ ഒരു യോഗം വെച്ചു. ഗ്രാമവാസി എന്ന നിലക്ക് പിതുവേട്ടനും ആ യോഗത്തില്‍ പങ്കെടുത്തു. ബായ് ഇക്കക്കക്കുള്ള സ്വീകരണമായതിനാല്‍ പഴയ സ്കൂള്‍ കെട്ടിടം ജനത്തിരക്ക്‌ കൊണ്ട് പൊളിഞ്ഞു വീഴുമോ എന്ന് പിതുവേട്ടന് തോന്നി. യോഗത്തില്‍ സ്വീകരണം വേണമോ വേണ്ടയോ എന്ന ചോദ്യമാണ് ആദ്യം ഉയര്‍ന്നു വന്നത്. ആ ചോദ്യത്തിന് യോഗത്തില്‍ പങ്കെടുത്തവരില്‍ ഭുരിഭാഗവും പ്രത്യക്ഷമായും പരോക്ഷമായും ബായി ഇക്കാക്കയോട് ഭന്ധപെട്ടവര്‍ ആയിരുന്നതിനാല്‍ സ്വീകരണം വേണം എന്ന് തന്നെയായിരുന്നു എല്ലാവരുടെയും തീരുമാനം. അടുത്ത മാസം 10 ഇന് വൈകീട്ട് 3 മണിക്ക് വലിയ കവലയില്‍ നിന്ന് തുടങ്ങുന്ന വമ്പിച്ച ജാഥയും അതിനെ തുടര്‍ന്ന് കടല്‍ തീരത്ത് പ്രെത്യാകം കെട്ടിയുണ്ടാക്കിയ വേദിയില്‍ നടക്കുന്ന പൊതു സമ്മേളനവും നടത്താം എന്ന തീരുമാനത്തോടെ യോഗ നടപടികള്‍ അവസാനിപ്പിച്ചു. യോഗത്തില്‍ പ്രെത്യാകിച്ച് ഒന്നും പറയാനില്ലായിരുന്ന പീതുവേട്ടന്‍ യോഗം അവസാനിച്ച പാട് പെട്ടി കട ലക്ഷ്യമായി നടന്നു.

പിന്നീടുള്ള ദിവസങ്ങള്‍ സമ്പവബഹുലമായിരുന്നു. വലിയ കവലയില്‍ സ്വര്‍ണ്ണ കട നടത്തിയിരുന്ന ഡേവിസ്സേട്ടന്‍ കവലയുടെ നടക്കല്‍ തന്നെ ഒരു വലിയ കമാനം കെട്ടിപ്പൊക്കി അതില്‍ പത്മ അവാര്‍ഡ് കിട്ടിയ ബായി ഇക്കാക്കക്ക് അഭിനന്തനങ്ങള്‍ എന്നെഴുതി വെച്ചു. പിന്നീടുള്ള ദിസങ്ങളില്‍ വലിയ കവലയില്‍ ശേഷിച്ചിരുന്ന എല്ലാ കടക്കാരും കമാനങ്ങള്‍ കെട്ടിപൊക്കി. വലിയ കവലയിലെ കടക്കാരുടെ ചുവടു പിടിച്ച് പീതുവിന്റെ അടുത്തുള്ള കവലയിലെ കടക്കാരും കമാനങ്ങളും ബാനറുകളും ഉണ്ടാക്കി വെച്ചു. ഇതെല്ലാം കണ്ട് ഗ്രാമത്തില്‍ ശേഷിച്ചിരുന്ന രാഷ്ട്രീയക്കാരും ക്ളബ്ബുകളും അസ്സോസ്സിയേഷന്‍കാരും സമാജവും സഭയും തറവാട്ടുകാരും വ്യക്തികളും പറമ്പില്‍ പണിക്കു വന്നിരുന്ന തമിഴന്മാര്‍ വരേ അവരുടെ പേരുവെച്ച് ബായ് ഇക്കാക്കക്ക് പടം വെച്ചുള്ള അഭിനന്തന കുറിപ്പുകള്‍ ബാനറുകള്‍ ആയും പോസ്ടറുകളായും കമാനങ്ങളായും തെങ്ങുകളിലും മരങ്ങളിലും മതിലിലും ഇലക്ട്രിക് പോസ്റ്റ് വരെയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചു.

താന്‍ മാത്രം ബായി ഇക്കാക്കക്ക് അഭിനന്തിച്ചു കൊണ്ടുള്ള ഒന്നും ചെയ്തില്ല എന്ന ചിന്ത പീതുവിന്റെ ഉറക്കം കെടുത്തി. അന്നന്ന് കിട്ടുന്നത് കൊണ്ട് കഞ്ഞി കുടിച്ച് ജീവിച്ചിരുന്ന പീതുവിനെ 5000 രൂപ മുതല്‍ 20000 രൂപ വരേ ചിലവാക്കി ഒരു ബാനറോ കമാനമോ വെക്കുന്നത് സങ്കില്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല. കയ്യില്‍ അണാ പൈസയില്ലെങ്കിലും പത്മ അവാര്‍ഡ് കിട്ടിയ ഗ്രാമത്തിന്റെ ബായി ഇക്കാക്കക്ക് താന്‍ മാത്രം ഒരു അഭിനന്തനം അറിയിച്ചുള്ള ബോര്‍ഡ് വെച്ചില്ലെങ്കില്‍ അത് തന്റെ അഭിമാനത്തിന് തന്നെ ക്ഷതമേല്‍പ്പിക്കും എന്നു തോന്നി തുടങ്ങിയ പീതുവേട്ടന്‍ പൈസ ഉണ്ടാക്കാനുള്ള പരക്കംപാച്ചില്‍ തുടങ്ങി.

പൈസ ഉണ്ടാക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതിരുന്ന പീതുവേട്ടന്‍ തന്റെ കിഴക്കേതില്‍ താമസിക്കുന്ന തെങ്ങ്കയാറ്റക്കാരന്‍ നാരയണന്‍ ഓട്ടോറിക്ഷ പോകാന്‍ വഴിയുണ്ടായിരുന്ന അവന്റെ തൊടിയിലേക്ക്‌ കാര്‍ പോകാനുള്ള വഴിക്ക് വേണ്ടി തന്റെ തൊടിയുടെ എതയോട് ചേര്‍ന്ന് 1 സെന്റ് ഭൂമി പണ്ട് ആവശ്യപ്പെട്ടിരുന്നത് ഓര്‍മ വന്നത്. മറ്റൊന്നും ചിന്തിക്കാതെ പീതുവേട്ടന്‍ നാരായണന്റെ വീട്ടിലേക്ക് പാഞ്ഞു.

ആവശ്യക്കാരന് ഔചിത്യമില്ലെന്നാണല്ലോ. ചെന്നപാട് പീതു നാരായണനോട് ആഗമനോദ്ദേശം അറിയിച്ചു. പീതുവിന്റെ ആവശ്യം കേട്ട നാരായണന് താന്‍ ആഹിച്ച്‌ മോഹിച്ചുണ്ടായ പ്രവാസിയായ മകന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അവന്‍ മരുഭൂമിയില്‍ കഷ്ട്ടപെട്ടുണ്ടാക്കിയ 2 നില വീട്ടിലേക്ക് സ്വന്തം കാറില്‍ വന്നിറങ്ങണമെന്ന് ആ ആഗ്രഹം ഇതാ തന്റെ കൈകുമ്പിളില്‍ വന്നു നില്‍ക്കുന്നു നാരായണന് വല്ലാത്ത സന്തോഷം തോന്നി. അധികം വില പേശല്‍ ഒന്നും കൂടാതെ 25000 രൂപക്ക് 1 സെന്റ് ഭൂമി കച്ചവടം ഉറപ്പിച്ചു 10000 രൂപ അച്ചാരവും വാങ്ങി ബാനര്‍ ഉണ്ടാക്കുന്ന ആര്‍ടിസ്റ്റ് സുഗുതന്റെ വീട് ലക്ഷ്യമായി നടന്നു.

സുഗുതന്റെ വീട്ടില്‍ ചെന്ന് എഴുതേണ്ട കുറിപ്പ് പറഞ്ഞു കൊടുത്തു ബായി ഇക്കക്കാടെ പടം സുഗുതന്റെ സ്റ്റോക്കില്‍ ഒരു പാടുണ്ടായിരുന്നതിനാല്‍ അതില്‍ നിന്ന് ഒരെണ്ണം പീതുവേട്ടന്‍ തന്നെ തിരഞ്ഞെടുത്തു കൊടുത്തു 2 ദിവസ്സത്തിനകം 10000 രൂപ വിലയുള്ള ബാനര്‍ പെട്ടികടയിലെക്കെത്തിക്കാം എന്ന ഉറപ്പില്‍ 5000 രൂപ അഡ്വാന്‍സ് കൊടുത്ത് പീതുവേട്ടന്‍ തിരിച്ച് പോന്നു. അന്ന് പീതുവേട്ടാന്‍ സുഖമായി ഉറങ്ങി.

2 ദിവസങ്ങള്‍ക്ക് ശേഷം സുഗുതന്‍ പറഞ്ഞ വാക്ക് പാലിച്ചു. സുഗുതനും സഹായികളും കൂടി പീതുവിന്റെ പെട്ടിക്കടക്ക് മുന്നില്‍ തന്നെ ബാനര്‍ സ്ഥാപിച്ചു. ഭാക്കി കൊടുക്കാനുണ്ടായിരുന്ന 5000 രൂപ കിട്ടിയപ്പോള്‍ സുഗുതന്‍ യാത്ര പറഞ്ഞിറങ്ങി. പീതുവേട്ടന്‍ തന്റെ കടയുടെ മുന്നില്‍ അഭിമാനത്തോടെ താന്‍ പൈസ ചിലവാക്കി വെച്ച ബാനറിലേക്ക് നോക്കി. ബായ് ഇക്കക്കാടെ പടത്തിന് താഴെ നല്ല വടിവൊത്ത അക്ഷരത്തില്‍ ഇങ്ങിനെ എഴുതിയിരുന്നു. "പത്മ അവാര്‍ഡ് നേടിയ ഗ്രാമത്തിന്റെ പൊന്നോമന പുത്രനായ ബായി ഇക്കാക്കക്ക് പെട്ടിക്കട പീതുവിന്റെ അഭിനന്തനങ്ങള്‍" പീതുവേട്ടന്‍ തന്നെ കുറിച്ചാലോജിച്ചു. "താന്‍ ജനിച്ചു വളര്‍ന്ന തന്റെ ഹൈടെക് ഗ്രാമത്തില്‍ ഒരു മാറ്റവും ഇല്ലാതിരുന്ന താനും തന്റെ പെട്ടിക്കടയും കാലത്തിനനുസരിച്ച് മാറിയിരിക്കുന്നു ഗ്രാമത്തെയും ഗ്രാമവാസികളെയും പോലെ താനും അവരില്‍ ഒരാള്‍ ആയിരിക്കുന്നു. ബാനറില്‍ നോക്കി വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത പീതുവേട്ടന്‍ തന്റെ സ്വന്തം പെട്ടിക്കടക്ക് മുന്നില്‍ തന്നെ നിന്നു.

ശുഭം.

അറിയിപ്പ് :

ഈ കഥയും കഥാപാത്രങ്ങളും ജനിക്കാനിരിക്കുന്നവരോ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ല. കഥ വായിച്ചിട്ട് അങ്ങിനെ ഏതെങ്കിലും വായനാക്കാരന് തോന്നുന്നു എങ്കില്‍ അത് തികച്ചും യാദ്രിശ്ചികം മാത്രം. ഇത്രയും ഞാന്‍ എഴുതിയിട്ടും എനിക്കെതിരെ ഇരുട്ട് വാക്കിനു ഒരു കേസ് കൊടുത്ത് കളയാം എന്ന്‍ ചിന്ത ആര്‍ക്കെങ്കിലും തോന്നുന്നുവേങ്കില്‍. ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് കിട്ടവുന്നതിന്റെ പരമാവധി ഷോപ്പിങ്ങ് നടത്തി ആ കടം തീര്‍ക്കാന്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുകയും ലോണ്‍ ഒരുപാട് കിട്ടിയതിനാല്‍ ഒരു കു‌ട്ടുകാരന്റെ വാക്ക് കേട്ട് ലോണ്‍ എടുത്തതിന്റെ പലിശയും അതിന്റെ ലാഭവും സ്വപ്നം കണ്ട് ഷെയര്‍ മാര്‍ക്കറ്റില്‍ ഇട്ട ഒരു പാവം പ്രവാസി ആണ് ഞാന്‍. വമ്പന്‍ ഷെയറുകള്‍ എല്ലാം തന്നെ ഒരു കിലോ കൂര്‍ക്കയുടെ വില മാത്രമേ ഉളളൂ എന്നതിനാല്‍ കടം കേറി കഴുത്തറ്റം വരേ മുങ്ങി ശ്വസിക്കാന്‍ പാടുപെടുന്ന ഈ അവസ്ഥയില്‍ എന്റെ പുറത്തേക്ക് ഒരു കേസ് കൂടി വന്നാല്‍ ഒരു ആത്മഹത്യ അല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നുമില്ല എന്ന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

5 comments:

പുള്ളി പുലി said...

chummaa vannu vaayichu pokaathe aarelum ellaam oru abhipraayam paranjittu po ishtaa

ഷമ്മി :) said...

kollaamallo... aalu puli thanne ketto....

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കൈപ്പള്ളിയുടെ ബ്ലോഗിലെ കമന്റിൽ തൂങ്ങിയാണി പുലിമടയിൽ എത്തിയത്..
നിരാശനായില്ല. പുലി തന്നെ ..എലിയല്ല എന്ന് മനസ്സിലായി..

ഒരിക്കൽ കൂടി വരാം. വായിക്കാം.

ആശംസക ളോടെ

ഉണ്ണി.......... said...

ഈ ഗ്രാമം തൃപ്രയാര്‍ കഴിഞ്ഞ് തളിക്കുളത്തിന് മുമ്പുള്ള ഒരു ഗ്രാമവുമായും ബന്ധമില്ല എന്ന് കൂടി ചേര്‍ക്കയിരുന്നു

അടിയില്‍ ഒരു വേഡ് വെരിഫിക്കേഷന്‍ കാണുന്നുണ്ട് ,പരീക്ഷ പാസ്സായാല്‍ കമെന്റില്‍ വരുംട്ട

ശ്രീഇടമൺ said...

പുലിയണ്ണാ എഴുത്ത് തകര്‍പ്പന്‍...
പടം പിടിത്തം മാത്രമല്ല പരിപാടി അല്ലേ...
നടക്കട്ടെ നടക്കട്ടെ...
വീണ്ടും കാണാം...

ആശംസകളോടെ...*