Sunday, May 8, 2011
Saturday, December 19, 2009
യു.എ.ഇ ബ്ലോഗ് മീറ്റ് 2009
ദുബായ് സഫ പാർക്കിൽ വെച്ച് നടന്ന യു.എ.ഇ ബ്ലോഗ് എഴുത്തുകാരുടെ സംഗമം / പികിനിക് 2009ന് ഇത് വരെ പല ബ്ലോഗുകളിലായി വന്ന പോസ്റ്റുകളുടെ ഒരു ലിങ്ക് ലിസ്റ്റ് കാണൂ ആർമാദിക്കൂ.
സിദ്ധാര്‍ത്ഥന്റെ ഉൽഘാടനചിത്രം
http://uaemeet.blogspot.com/2009/12/blog-post.html
പുള്ളിപുലിയുടെ കളക്ഷൻ
http://uaemeet.blogspot.com/2009/12/2009.html
http://picasaweb.google.co.in/sameerpas/RecentlyUpdated#
ജിമ്മിയുടെ കളക്ഷൻ
http://entekannilude.blogspot.com/2009/12/blog-post_18.html
അനിൽശ്രീയുടെ കളക്ഷൻ
http://anilsree.blogspot.com/2009/12/2009.html
കിച്ചൂന്റെ കളക്ഷൻ
http://uaemeet.blogspot.com/2009/12/18-2009.html
സുല്ലിട്ട കളക്ഷൻ
http://uaemeet.blogspot.com/2009/12/2009_19.html
ഖാൻ പോത്തൻകോടിന്റെ അഭ്യാസം
http://keralacartoons.blogspot.com/2009/12/2009.html
പ്രശാന്തിന്റെ കളക്ഷൻ
http://uaemeet.blogspot.com/2009/12/december-2009.ഹ്ത്മ്ല്‍
സുനിൽ പണിക്കരിന്റെ അഭ്യാസം
http://panikkerspeaking.blogspot.com/2009/12/blog-post_20.html
പ്രശാന്തിന്റെ കളക്ഷൻ (അപ്ഡേറ്റ്)
http://uaemeet.blogspot.com/2009/12/bloggers-meet-december-2009-more-photos.html
ബിനീഷിന്റെ കളക്ഷൻ
http://pixel-magix.blogspot.com/2009/12/blog-post_3331.html
ജിമ്മിയുടെ കളക്ഷൻ(അപ്ഡേറ്റ് 1)
http://entekannilude.blogspot.com/2009/12/1.html
ജിമ്മിയുടെ കളക്ഷൻ(അപ്ഡേറ്റ് 2)
http://entekannilude.blogspot.com/2009/12/2.html
ഈ ലിങ്ക് ലിസ്റ്റ് ഒരു തുടക്കം മാത്രം
ഇനിയും പുതിയ പുതിയ പോസ്റ്റുകൾ പോരട്ടേ പോരട്ടേ

ലേബലുകള്‍:
ചിത്രം,
യു.എ.ഇ ബ്ലോഗ് മീറ്റ് 2009,
ലേഖനം
Wednesday, November 18, 2009
ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)
ബൂലോക നാടക സമിതിയുടെ ഒന്നാമത് നാടകം
ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)
രചന, സംവിദാനം, പുള്ളി പുലി
ബ്ലോകാവിഷ്ക്കാരം പുള്ളി പുലി
നിർമ്മാണം പൈസ ചിലവുള്ള ഒരു പരിപാടിക്കും ഞാൻ ഇല്ല (ബൂലോകത്തുള്ള ആർക്കും ഇതിന്റെ നിർമ്മാണം ഏറ്റെടുക്കാം)
അഭിനയിക്കുന്നവർ
മഹാരാജാവ് : സജീവ് എടത്താടൻ
മഹാറാണി : കിച്ചു (മഹാറാണിയാവാനുള്ള പ്രായം ആയിട്ടില്ലെന്നറിയാം എന്നാലും കിച്ചു ചേച്ചി തന്നെ മതി ഈ റോളിൽ)
രാജകുമാരൻ : കൈപ്പള്ളി
രാജകുമാരി : ഇഞ്ചിപ്പെണ്ണ്
കൊട്ടാരം സ്പീക്കർ : ഹരീഷ് തൊടുപുഴ
കൊട്ടാരം എഞ്ചിനിയർ : അപ്പു (ഷിബു)
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ (കൊട്ടാരം പണ്ടാരി) : പൊങ്ങുമ്മൂടൻ
സേവകൻ : ബൂലോകത്തുള്ള ആർക്കും മുന്നോട്ട് വരാം
സ്പെഷൽ അപ്പിയറൻസ് : നമത്
ആദ്യബെല്ലോട് കൂടി രണ്ടാം ബെൽ അടിക്കും (എന്തിനാ രണ്ട് ബെല്ലടിക്കുന്നത് എന്ന് സത്യായിട്ടും എനിക്കറിയില്ല)
രണ്ടാം ബെല്ലോട് കൂടി ഈ നാടകം ആരംഭിക്കും
ഒന്നാം ബെൽ
ട്ട്ർർർർർർർർർണീം
രണ്ടാം ബെൽ
ട്ട്ർർർർർർർർർണീം (ഒന്ന് ശ്രദ്ധിച്ചിരിക്കഡേയ് ദാ കർട്ടൻ പൊന്തീട്ടാ)
രംഗം 1
ബൂലോകകൊട്ടാരത്തിന്റെ ഡ്രോയിങ് റൂം
മഹാരാജാവ് : ആരവിടേ?
സേവകൻ : അടിയൻ!
മഹാരാജാവ് : മഹാറാണിയോട് വരാൻ പറയൂ
സേവകൻ : അടിയൻ!
റാണി : തിരുമനസ്സ് എന്നെ വിളിച്ചൊ?
മഹാരാജാവ് : ഹും ഭവതി നമുക്ക് സ്ഥിരം കിട്ടാറുള്ള പുട്ടും കടലയും കിട്ടിയില്ല
റാണി : ഞാൻ ഇങ്ങോട്ട് വരുമ്പോൾ കൊട്ടാരം അടുക്കളയിൽ പണ്ടാരി നിന്ന് കുക്കുന്നത് കണ്ടു. ഇപ്പോ കൊണ്ട് വരും തിരുമനസ്സേ
മഹാരാജാവ് : എന്റെ പോന്ന് ഭവതി നമ്മുടെ സന്താനങ്ങൾ എഴുന്നേറ്റൊ?
റാണി : ഉവ്വ് തിരുമനസ്സേ അവർ എഴുന്നേറ്റു
മഹാരാജാവ് : എന്നിട്ടവർ എവിടെ?
റാണി : രാജകുമാരൻ ബർമൂഡയുമിട്ട് സൂര്യോദയം കാണാൻ പോയി തിരുമനസ്സേ
മഹാരാജാവ് : ഹും രാജകുമാരിയൊ?
രാജകുമാരി എഴുന്നേറ്റപ്പോ മുതൽ കൊട്ടാരം ഗെയിറ്റിൽ പുറത്തോട്ട് നോക്കി നിൽക്കുന്നുണ്ട് തിരുമനസ്സേ
മഹാരാജാവ് : എന്ത് പറ്റി ഇന്നവളേ കാണാൻ വെല്ല കുമാരന്മാരും വരാം എന്ന് പറഞ്ഞിട്ടുണ്ടോ?
റാണി : ഹെയ് ഇല്ല രാജൻ എന്തോ പിങ്ക് എന്നോ മറ്റോ പറയുന്നത് കെട്ടൂ തിരുമനസ്സേ
മഹാരാജാവ് : ഹും എന്താന്നറിയില്ല ഇന്നലെ രാത്രിയിൽ ആ ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : ഉണ്ടാക്കി തന്ന സ്പെഷൽ ഡ്രിങ്ക് കുടിച്ചതിന് ശേഷം തലക്ക് ഒരു കനം
റാണി : ആരവിടേ?
സേവകൻ : അടിയൻ!
ഫൂഡ് & ബേവറേജ് മാനേജറോട് ഇവിടെ വരാൻ പറയൂ
സേവകൻ : അടിയൻ!
റാണി : അങ്ങ് കുറച്ച് നേരം വിശ്രമിക്കൂ ഞാൻ വിക്സ് പുരട്ടിത്തരാം
മഹാരാജാവ് : ഹും
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയനേ അന്വേഷിച്ചുവൊ?
മഹാരാജാവ് : മിസ്റ്റർ പണ്ടാരി നിങ്ങൾ എന്തൂറ്റ് ആനമയക്കിയാ ഇന്നലെ നമുക്ക് സേവിക്കാൻ തന്നത്
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ അങ്ങയുടെ സ്ഥിരം ബ്രാന്റായ ഇളനീരിൽ മുക്കീച്ചാരിയൊഴിച്ചത് തിരുമനസ്സേ
മഹാരാജാവ് : എന്നിട്ടാണോ എന്റെ തല പെരുക്കുന്നത്
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : ആ വാറ്റുകാരൻ രാജപ്പൻ ചാരയത്തിൽ കഞ്ചാവ് പൊടി കലക്കുന്നുണ്ട് എന്ന് ശങ്കയുണ്ട് തിരുമനസ്സേ
മഹാരാജാവ് : അതെങ്ങിനേ നിനക്ക് മനസ്സിലായി
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ സ്ഥിരമായി 200 അടിക്കുന്ന ഞാൻ ഇന്നലെ വെറും100 അടിച്ചപ്പോഴേക്കും വാള് വെച്ചു തിരുമനസ്സേ
മഹാരാജാവ് : ഹ ഹാ ഹ ഹാ എന്റെ തലക്കനം കുറക്കാൻ വേണ്ടി ഒരു 100 കൊണ്ട് വരൂ
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : ഉത്തരവ് തിരുമനസ്സേ
മഹാരാജാവ് : ഭവതി ഇന്നലെ ആരോടാ ചാറ്റി കൊണ്ടിരുന്നത്?
റാണി : അത് ബൂലോകത്തിലെ പുതിയ കവി പുള്ളിപുലി ആയിരുന്നു തിരുമനസ്സേ
മഹാരാജാവ് : ഹും അവനെന്തിനാ ഭവതിയോട് ചാറ്റുന്നത്?
റാണി : നമ്മുടെ കൊട്ടാരത്തിലേ മലയാളം നിഘണ്ടു കടം ചോദിക്കാൻ വേണ്ടിയാ അവൻ ഓൺലൈനിൽ വന്നത്
മഹാരാജാവ് : എന്നിട്ട് ഭവതി എന്ത് പറഞ്ഞു?
റാണി : കൊട്ടാരം നിഘണ്ടുവൊന്നും തരാൻ പറ്റില്ല. വേണമെങ്കിൽ മഷിത്തണ്ടിന്റെ വെബ് അഡ്രസ്സ് തരാമെന്ന് പറഞ്ഞു
മഹാരാജാവ് : എന്നിട്ടോ?
റാണി : അവൻ അതുമതി എന്ന് പറഞ്ഞു. അത് കൊടുത്തപ്പോൾ തന്നെ അവൻ ലോഗ് ഔട്ട് ചെയ്ത് പോവുകയും ചെയ്തു തിരുമനസ്സേ
മഹാരാജാവ് : ഹ ഹാ ഹ ഹാ ഈ കവികളുടെ ഒരു കാര്യം
റാണി : തിരുമനസ്സേ കൊട്ടാരം സ്പീക്കർ ഇന്നലെ മെയിൽ അയച്ചിരുന്നു
മഹാരാജാവ് : മെയിലിൽ എന്താ പ്രത്യാകിച്ച്?
റാണി : ബൂലോക സമ്മേളനം ഇനി എന്ന്? എവിടെ വെച്ച്? എന്നീ ചോദ്യങ്ങളാ അവന്റെ മെയിലിൽ ഉള്ളത് തിരുമനസ്സേ
മഹാരാജാവ് : എന്നിട്ട് നീ റിപ്ലേ അയച്ചോ?
റാണി : ഉവ്വ് തിരുമനസ്സേ തീരുമാനം ആയാൽ അറിയിക്കാം എന്ന് മറുപടി കൊടുത്തു
മഹാരാജാവ് : നന്നായി. നമുക്കുള്ള പുട്ടും കടലയും ഇനിയും റെഡി ആയില്ലെ ഭവതി
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ അങ്ങേക്കുള്ള അഞ്ച് കുറ്റി പുട്ടും കടലയും കൊട്ടാരം ഡയിനിങ് ഹാളിൽ വെച്ചിട്ടുണ്ട് തിരുമനസ്സേ
മഹാരാജാവ് : ഭവതി വിശന്നിട്ട് കുടൽ കരിയുന്നു അത്കൊണ്ട് ഇനി പുട്ടടിച്ചിട്ടാകാം ഭാക്കി
ഇന്റർവെൽ (ഒന്നിന് പോകേണ്ടവർക്കും വലിക്കാൻ പോകേണ്ടവർക്കും പോയി വരാനുള്ള സമയം)
രംഗം 2
കൊട്ടാരം ഡയിനിങ് ഹാൾ
മഹാരാജാവ് : നമ്മുടെ കൊട്ടാരം എഞ്ചിനിയറേ ഇന്ന് കണ്ടില്ലല്ലോ?
റാണി : കൊട്ടാരം മോഡിയാക്കുന്നതിന്റെ ഭാഗമായി കുമാരൻ കൊടുത്ത ഒരു യൂണികോഡ് എമ്പഡ്ഡഡ് കോടുമായി കൊട്ടാരത്തിന് മുകളിലേക്ക് കയറി പൊകുന്നത് കണ്ടു തിരുമനസ്സേ
മഹാരാജാവ് : ഹും ആരവിടെ നമ്മുടെ സന്തതികളോട് ഇവിടെ വരാൻ പറയൂ
സേവകൻ : അടിയൻ!
രാജകുമാരനും രാജകുമാരിയും : ഡാഡി ഞങ്ങളെ വിളിച്ചോ?
മഹാരാജാവ് : മക്കള് കഴിച്ചൊ?
രാജകുമാരൻ : കഴിച്ചു ഡാഡി
മഹാരാജാവ് : എന്താ മൊന്റെ മുഖത്തൊരു റ്റെൻഷൻ
രാജകുമാരൻ : എന്റെ EF 70-200mm f/2.8L IS USM കാണനില്ല ഡാഡി
മഹാരാജാവ് : എന്തൂട്രാ ശവീ
റാണി : കുമാരന്റെ ആ പുട്ട്കുറ്റി ലെൻസ് കണ്ടിട്ടില്ലേ തിരുമനസ്സേ അത് കാണാനില്ലെന്നാണ് പറഞ്ഞത്
മഹാരാജാവ് : പുട്ട്കുറ്റി ലെൻസ് എന്ന് പറഞ്ഞ പോരെടാ ശവീ വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ
രാജകുമാരൻ : സോറീ ഡാഡീ
മഹാരാജാവ് : ആരവിടെ നമ്മുടെ കൊട്ടാരത്തിലും കള്ളന്മാരോ?
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ! മാപ്പാക്കണം തിരുമനസ്സേ. പുട്ട്കുറ്റി ലെൻസ് കള്ളന്മാരൊന്നും കൊണ്ട് പോയിട്ടില്ല അത് എന്റെ കയ്യിലുണ്ട് തിരുമനസ്സേ. കൊട്ടരം അടുക്കളയുടെ പുട്ട്കുറ്റിയിലെ ചില്ല് മിസ്സ് ആയത് കൊണ്ട് അങ്ങേക്കുള്ള പുട്ട് ഉണ്ടാക്കാൻ വെണ്ടി ഞാൻ ആ പുട്ട്കുറ്റി ലെൻസ് എടുത്തതാ തിരുമനസ്സേ എന്നോട് പൊറുത്ത് മാപ്പാക്കണം തിരുമനസ്സേ
മഹാരാജാവ് : ഹും
രാജകുമാരൻ : സന്തോഷമായി പണ്ടാരി സന്തോഷമായി
മഹാരാജാവ് : രാജകുമാരി എന്താ ഒന്നും മിണ്ടാതിരിക്കുന്നത്
രാജകുമാരി : ഞാൻ നമത് രാജകുമാരാന് കൊടുത്ത ചീഞ്ഞ പിങ്ക് എനിക്ക് ഇത് വരെ തിരിച്ച് തന്നില്ല ഡാഡി
മഹാരാജാവ് : ആരവിടെ എത്രയും പെട്ടെന്ന് നമത് രാജകുമാരാനേ ഇവിടെ ഹാജരാക്കൂ
സേവകൻ : അടിയൻ! രാജകുമാരിക്ക് ഒരു കൊറിയർ ഉണ്ട് തിരുമനസ്സേ
(രാജകുമാരി ഓടി ചെന്ന് കൊറിയർ ഒപ്പിട്ട് വാങ്ങി പെട്ടി പൊളിക്കുന്നു. പൊളിച്ച പെട്ടിയിലേക്ക് നോക്കി സന്തൊഷവും സങ്കടവും സമ്മിശ്രമായ ഭാവത്തോടെ നിൽക്കുന്നു. രാജകുമാരിയുടെ ഈ ഭാവമാറ്റം കണ്ട് മഹാറാണി അടുത്തേക്ക് ചെല്ലുന്നു)
റാണി : എന്ത് പറ്റി മോളേ നിനക്ക്? എന്താ ആ കൊറിയറിൽ? ആരാ ഇത് മോൾക്കയച്ചത്? (ഒരു 100 ചോദ്യം ഒറ്റ ശ്വാസത്തിൽ. ഇമ്മടെ വ്യാകുല മാതാവിന്റെ ഭാവത്തിൽ)
രാജകുമാരി : മമ്മിയോട് ഞാൻ പറഞ്ഞിരുന്നില്ലെ നമത് രാജകുമാരാന് എന്റെ ഏറ്റവും ചീഞ്ഞ പിങ്ക് കൊറിയർ ചെയ്ത് കാര്യം
റാണി : ഹും അതിന്?
രാജകുമാരി : മമ്മി ആ ചീഞ്ഞ പിങ്ക് നമത് രാജകുമാരാൻ കഴുകി തേച്ച് മടക്കി അത്തർ പൂശി തിരിച്ച് കൊടുത്തയച്ചതാ. ഡാഡി എന്റെ പുടവമുറിക്ക് ഇനി രാജകുമാരന്മാരേ ആരെയും അന്വേഷിക്കണ്ട. എന്റെ ഏറ്റവും ചീഞ്ഞ പിങ്ക് ഇത്രയും വ്രിത്തിയാക്കി നമത് രാജകുമാരാനെ മാത്രമേ ഇനി ഞാൻ വിവാഹം കഴിക്കൂ ഇത് സത്യം സത്യം സത്യം.
മഹാരാജാവ് : അതിന് നമത് രാജകുമാരാന് പ്രായം കൂടുതൽ അല്ലേ മോളേ
റാണി : സാരമില്ല ഡാഡി എന്റെ ഈ ഏറ്റവും ചീഞ്ഞ പിങ്ക് സൂക്ഷിച്ച പോലെ എന്നെയും നമത് രാജകുമാരാൻ പൊന്ന് പോലേ നോക്കും
മഹാരാജാവ് : ആരവിടെ?
സേവകൻ : അടിയൻ!
മഹാരാജാവ് : എത്രയും പെട്ടെന്ന് രണ്ട് വെള്ളകുതിരകളേ പൂട്ടിയ രഥം നമത് രാജകുമാരന്റെ കൊട്ടാരത്തിലേക്ക് പറഞ്ഞയക്കൂ. നാളെ എന്റെ മകളുടെ പുടവമുറി നമത് രാജകുമാരനുമായി ഉണ്ടാകും എന്നുള്ളത് ബൂലോകത്തിൽ വിളമ്പരം ചെയ്യൂ (ഒരു ജോസ് പ്രകാശ് സ്റ്റയിലിൽ)
രംഗം 3 ഒടുക്കത്തെ രംഗം
ആനയും അംബാരിയും താള മേളങ്ങളും മാലബൾബും എല്ലാമായി നമ്മുടെ സ്വന്തം കൊട്ടാരം കല്ല്യാണ മണ്ഡപം
നല്ല പട്ട് സാരിയെല്ലാം ചുറ്റി രാജകുമാരി റയ്മൺസിന്റെ ശേർവാണി ദരിച്ച് നമത് രാജകുമാരാൻ
സ്ലോ മോഷനിൽ കർട്ടൻ താഴുന്നു.
ശുഭം
ബൂലോക നാടക സമിതിയുടെ രണ്ടാമത് നാടകം
ബ്ലൊട്ടാരം റീലോഡഡ്
അടുത്ത വർഷം ഇതേ അരങ്ങിൽ

Tuesday, November 17, 2009
കവിത
എന്ത് ഞാൻ പറയും
എന്ത് ഞാൻ എഴുതും
നിൻ സ്വരത്തിൽ കവിതകൾ കേൾക്കുമ്പൊൾ
എൻ മനസ്സിൽ ഒരു മഴയുടെ സുഖം
ആ സുഖത്തിൽ ലയിച്ചിരിപ്പാണ് ഞാൻ
പറയാൻ വാക്കുകളില്ലാതേ
എഴുതാൻ അക്ഷരങ്ങളില്ലാതേ.
വാലറ്റം
ജീവിതത്തിൽ ഇന്ന് വരേ മലയാളം എന്ന വാക്ക് പോലും നേരെചൊവ്വേ എഴുതാൻ അറിയാത്ത ഞാൻ കുഴൂരിന്റെ ചൊല്ലരങ്ങ് കേട്ട് 5 മിനുറ്റ് കൊണ്ട് എഴുതിപ്പോയ ഒരു കുഞ്ഞ് കവിത. കവിത എഴുതാൻ ആയിട്ട് എഴുതിയതല്ല എന്റെ ഈ കവിത. ചൊല്ലരങ്ങിൽ കുഴൂരിന്റെ ശബ്ദത്തിൽ കുഴൂരിന്റെ തന്നെ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക് എന്ന കവിത കേട്ട് കമന്റാൻ ആയി എഴുതിയ വരികളാണ്. എഴുതി വന്നപ്പോൾ ഈ വരികൾ ഒരു കവിത പൊലേ തൊന്നിയതിനാൽ കമന്റിൽ ഇട്ട ആ വരികൾ ഞാൻ ഇവിടെയും പോസ്റ്റുന്നു.
കുഴൂരിന്റെ കവിത ദാ ഇവിടെ

Sunday, November 8, 2009
കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്
അപ്പൊ പറയാനുള്ളത് 90 കളില്‍ നടന്ന ഒരു സംഭവമാണ് . അപ്പൊ തുടങ്ങല്ലേ.
അതാ അങ്ങോട്ട് നോക്കു. ഈര്ക്കിളിയെ വെല്ലുന്ന വണ്ണവും മുഖക്കുരു വന്നു വിരുപമായ മുഖവുമായി ഒരു ചെറുപ്പക്കാരന്‍ നടന്നു വരുന്നത് നിങ്ങള്‍ കാണുന്നില്ലേ? എവിടെ കാണാന്‍ കുറച്ചു നേരം കൂടി കാത്തു നില്ക്കു ഹാ ഇപ്പൊ കാണുന്നില്ലേ അതാണ് നമ്മുടെ കഥാനായകന്‍! കാണാന്‍ ഒരു മെനയില്ലെങ്കിലും ഇവന്‍ ആളൊരു പുലിയാണ്. ഈ മെനയില്ലായ്മ കൊണ്ട് തന്നെ കൂട്ടുകാര്ക്കിടയില്‍ പിടിച്ചു നില്ക്കാന്‍ വേണ്ടി അടിപിടി ഉണ്ടാകുമ്പോള്‍ അതിനിടയിലേക്ക് ഉളിയിട്ടു അടിപിടിയുടെ മുന്നില്‍ നെഞ്ചും വിരിച്ചു നില്ക്കുക. കിട്ടുന്ന അടി മൊത്തമായും മേടിക്കുക. ചില്ലറ ആയി തിരിച്ചു കൊടുക്കുക. കൂട്ടുകാര്ക്ക് വേണ്ടി പ്രണയാഭ്യാര്ത്ഥനകള്‍ നടത്തുക. നല്ല മെനക്ക് പോകുന്ന പ്രണയങ്ങള്‍ പൊളിക്കുക. തടിമിടുക്കുള്ള ആങ്ങളമാരുടെ കണ്ണിലെ കരടാവുക. സിനിമ തിയറ്ററുകളില്‍ തിരക്കില്‍ ഇടിച്ചു കയറി ടിക്കറ്റെടുത്ത് സിനിമ കാണുക എന്നീ കലാപരിപാടികളാണ് മുഖ്യ അയിറ്റം. ഈ അയിറ്റങ്ങളൊക്കെ കാഴ്ച വെച്ച് ഞങ്ങടെ നാട്ടിലെ ക്ലബ്ബിന്റെ പ്രസിഡന്റ് വരെ ആയി ഈ അസുരവിത്ത്.
അങ്ങിനെ പ്രസിഡന്റായി സസുഖം വാഴുന്ന സമയത്ത് കുട്ടുകാരനായ 'രോമാഞ്ചം' എന്ന് ഓമനപ്പേരില്‍ ഞങ്ങള്‍ വിളിക്കുന്ന ഷാജി നമ്മുടെ കഥാനായകനെ കാണാന്‍ വന്നു. സീമ എന്നാ പെണ്‍ കുട്ടിയോട് അവനുണ്ടെന്നു പറയപ്പെടുന്ന ഇഷ്ടം കഥാനായകന്‍ പോയി വളച്ച് അവന്റെ കുപ്പിയില്‍ ആക്കി കൊടുക്കണം. കുപ്പിയില്‍ ആക്കി കൊടുക്കുന്നത് വരെയുള്ള ദിവസങ്ങളില്‍ കഥാനായകന് സിഗരറ്റ് മുതല്‍ പൊറോട്ടയും സാമ്പാറും വരെയുള്ള ദൈനംദിന ചിലവുകള്‍ രോമാഞ്ചത്തിന്റെ വക. അത് കേട്ടപ്പോള്‍ തന്നെ കഥാനായകന്‍ മറ്റൊന്നും ആലോചിക്കാതെ പുന്നെല്ല് കണ്ട പെരുച്ചാഴിയെ പോലെ ചാടി വീണു.
കഥാനായകന്‍ അന്ന് തന്നെ സീമയെ വളച്ച് കുപ്പിയില്‍ ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ശ്രമത്തിന്റെ ആദ്യ പടി എന്ന നിലക്ക് സീമയെ കാണാന്‍ ആയി അവള്‍ പഠിക്കുന്ന കോളേജിന്റെ വാതില്‍ക്കലെത്തി. ഏതാണ്ട് നാല് മണിയോടെ രോമാഞ്ചത്തിന്റെ സ്വന്തം സീമ മന്ദം മന്ദം പതുക്കെ പതുക്കെ സ്പീഡില്‍ കുറച്ചു കൂട്ടുകാരികളോടൊത്ത് ബസ്സ്‌റ്റോപ്പിലേക്ക് നടന്ന് നീങ്ങുന്നത് കഥാനായകന് രോമാഞ്ചം കാണിച്ചു കൊടുത്തു..
സീമ നല്ല കിണ്ണന്കാച്ചി ചരക്ക്. ഇരു നിറം അത്യാവശ്യം പൊക്കം അതിനൊത്ത വണ്ണം മയില്‍പ്പീലി കണ്ണുകളും നീളന്‍ മുടിയും തുളസിക്കതിരും എല്ലാമായി അസ്സല്‍ ഗ്രാമീണ പെണ്‍കൊടി. ആരെയും മോഹിപ്പിക്കുന്ന കണ്ണുകള്‍ സത്യത്തില്‍ രോമാഞ്ചത്തിന് കൊടുത്ത വാക്ക് മാറ്റിയാലോ എന്ന് വരെ അവളെ കണ്ട നിമിഷത്തില്‍ കഥാനായകന്‍ ആലോചിച്ചു പോയി. കിട്ടാന്‍ പോകുന്ന സിഗരറ്റിന്റെയും പൊറോട്ടയുടെയും സമ്പാറിന്റെയും കാര്യം ആലോചിച്ചപ്പോള്‍ ആ ചിന്ത മുളയിലേ നുള്ളി.
രണ്ടു ദിവസത്തെ നോക്കി നിന്ന് വെള്ളമിറക്കല്‍ എന്ന പതിവ് പരിപാടിക്ക് ശേഷം കഥാനായകന്‍ അവളെ പോയി പരിജയപ്പെട്ടു. പേരും വീട്ടുപേരും വീട്ടിലുള്ള തടിമിടുക്കുള്ളവരുടെ എണ്ണവും പക്ഷിമൃഗാദികളുടെ എണ്ണവും ഒരു സെന്സസെടുക്കാന്‍ വന്ന ഉദ്യോഗസ്ഥന്റെ വയ്ഭവത്തോടെ മനസ്സിലാക്കി. ഇത് കഥാനായകന്റെ സ്ഥിരം നമ്പര്‍ ആണ് ആദ്യം പെണ്‍കുട്ടിയുടെ നല്ലൊരു കുട്ടുകാരന്‍ ആവുക പിന്നീട് പടി പടിയായി കാര്യം അവതരിപ്പിക്കുക. ഇഷ്ടമായാല്‍ കഥാനായകന്‍ ഹാപ്പി ഇനി ഇപ്പൊ അല്ലെങ്കില്‍ നല്ലൊരു കുട്ടുകാരന്‍ ആയി തന്നെ തുടരും. കുട്ടുകാരന്‍ ആകുക എന്ന പരിപാടി നല്ല രീതിയില്‍ തന്നെ വിജയിച്ചു. ദിവസങ്ങള്‍ കടന്നു പോയി അതോടൊപ്പം രോമാഞ്ചത്തിന്റെ കീശയും കാലിയായി കൊണ്ടിരുന്നു. നല്ലൊരു കുട്ടുകാരന്‍ ആയതോടെ സീമയോട് എന്തും സംസാരിക്കാം എന്ന ലെവലില്‍ നമ്മുടെ കഥാനായകന്‍ എത്തി.
അങ്ങിനെ ആ സുദിനം വന്നെത്തി. രണ്ടും കല്പിച്ച് കഥാനായകന്‍ രോമാഞ്ചത്തിന്റെ പ്രേമത്തിന്റെ അപ്പ്ലി സീമയുടെ മുന്നില്‍ വെച്ചു. കേട്ട പാതി കേള്ക്കാ ത്ത പാതി അവള്‍ ആ ഒരു ദാക്ഷിണ്യവുമില്ലാതെ ആപ്ലി റിജെക്റ്റ് ചെയ്തു കുട്ടുകാരന്‍ എന്ന സ്വാതന്ത്ര്യം വെച്ച് ആലോചിച്ചു ഒരു നല്ല തീരുമാനം എടുക്കാന്‍ കഥാനായകന്‍ ഒരാഴ്ച്ച്ചത്തെ സമയം സീമക്ക് കൊടുത്തു. ആ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും കഥാനായകന്‍ സീമയെ കണ്ടിരുന്നെങ്കിലും രോമാഞ്ചത്തെ പ്രേമിക്കാന്‍ സൌകര്യമില്ലെന്ന മറുപടി വീണ്ടും വീണ്ടും ആവര്ത്തിച്ചു. ഇങ്ങിനെ എല്ലാം ആയിരുന്നു എങ്കിലും കഥാനായകന്റെ ഉള്ളിന്റെ ഉള്ളില്‍ സീമ ഏഴാം ദിവസം ഒരു കള്ളച്ചിരിയോടെ ഞാനും രോമാഞ്ചത്തെ എന്റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു എന്ന് പറയും കഥാനായകന്‍ പ്രെതീക്ഷിച്ചു അതിനായി കഥാനായകന്‍ പ്രാര്ത്ഥി്ച്ചു. കഥാനായകന്റെ എല്ലാ പ്രെതീക്ഷയും പ്രാര്ത്ഥ്നയും കാറ്റില്പ്റത്തി രോമാഞ്ചത്തെ പ്രേമിക്കാന്‍ എന്റെ ജീവിതത്തില്‍ പറ്റില്ലെന്ന് സീമ തീര്ത്തു പറഞ്ഞു.
രോമാഞ്ചത്തിനോട് അവളെ മറക്കണം എന്ന് പറയുക അല്ലാതെ കഥാനായകന്റെ മുന്നില്‍ വേറെ ഒരു വഴിയുമുണ്ടാകില്ല. "കിട്ടാത്ത മുന്തിരി പുളിക്കും" എന്ന പഴഞ്ചൊല്ല് അര്ത്ഥലവത്താക്കും വിധം രോമാഞ്ചത്തിന്റെ വായില്‍ നിന്ന് വന്ന മ..മോനെ പു..മോനെ താ..മോനെ @ ##@@##@ മലയാളത്തില്‍ ഇന്ന് വരെ കഥാനായകന്‍ കേള്ക്കാ ത്ത കാര്യങ്ങള്‍ പറഞ്ഞെങ്കിലും മാനാഭിമാനം എന്ന വാക്ക് കഥാനായകന്റെ നിഘണ്ടുവില്‍ ഇല്ലാതിരുന്നതിനാല്‍ രോമാഞ്ചത്തിന്റെ വാക്കുകള്‍ എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് കളഞ്ഞു.
നമ്മുടെ കഥാനായകന്‍ സീമയുടെ ഒരു നല്ല കൂട്ടുകാരനായി തുടര്ന്നു . ആയിടക്ക് കഥാനായകന്റെ മറ്റൊരു കുട്ടുകാരന്‍ 'കുറുപ്പ്' സീമയെ കണ്ടു. കുറുപ്പിന്റെ വക ഒരു അപ്പ്ലി വെക്കാന്‍ ആപ്ലി വെക്കലില്‍ ഡിഗ്രീ ഉള്ള നമ്മുടെ കഥാനായകനെ തന്നെ ഏല്പിച്ചു. ഈ അപ്ലിയും ഒരു വന്‍ പരാജയം ആകും എന്നുറപ്പുള്ള കഥാനായകന്‍ കുറുപ്പിനെ ഈ അപ്ലിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുറുപ്പ് അതിനൊന്നും വഴങ്ങിയില്ല. അവസാനം കുറുപ്പിന്റെ അപ്ലിയും കൊണ്ട് സീമയെ മുന്നിലേക്ക് കഥാനായകന്‍ ചെന്നു.
സീമയുടെ മറുപടി പ്രെതീക്ഷിച്ചത് പോലെ തന്നെ 'നോ' എന്ന് തന്നെ ആയിരുന്നു. കഥാനായകാ മോനെ നിനക്ക് ഈ അപ്ലിവെക്കല്‍ അല്ലാതെ വേറെ ഒരു പണിയുമില്ലേ എന്ന് സീമ ചോദിക്കുകയും ചെയ്തു. നമ്മുടെ കഥാനായകന് ഇതുപോലെ എന്തെല്ലാം കേട്ടിരിക്കുന്നു. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നാണല്ലോ. കുറുപ്പിന്റെ വായില്‍ നിന്നും സീമയുടെ വായില്‍ നിന്നും കേട്ടതുമുഴുവാന്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് കളഞ്ഞു. കഥാനായകന്‍ മുന്നോട്ടു തന്നെ നടന്നു.
ദിവസങ്ങള്‍ കടന്നു പോയി ആയിടക്ക് സീമയെ എന്തുകൊണ്ട് തനിക്കു പ്രേമിച്ചുകൂടാ എന്ന ചിന്ത കഥാനായകന്റെ മനസ്സിന്റെ ഉള്ളില്‍ നിന്ന് ആരോ ചോദിച്ചു കൊണ്ടിരുന്നു. ആദ്യമൊക്കെ മനസ്സിന്റെ ഉള്ളിലുള്ള ആളെ ശ്രദ്ധിച്ചില്ലെങ്കിലും ദിവസങ്ങള്‍ കഴിയുംതോറും സീമയെ എന്തുകൊണ്ട് തനിക്കു പ്രേമിച്ചുകൂടാ എന്ന ചിന്ത കഥാനായകന് കലശലായി. ആപ്ലി വെക്കാനായി പലതവണ സീമയുടെ മുന്നില്‍ വെച്ച് വായ തുറന്നെങ്കിലും ശബ്ദം മാത്രം പുറത്തു വന്നില്ല . സ്വന്തം ആപ്ലി വെക്കാന്‍ പുറത്ത് നിന്ന് ആളെ വാടകക്ക് വിളിക്കേണ്ടി വരുമോ എന്ന് വരെ കഥാനായകന്‍ ചിന്തിച്ചു.
അങ്ങിനെ ഒരു ദിവസം കഥാനായകന്‍ തന്റെ സ്വന്തം അപ്ലി സീമയുടെ മുന്നില്‍ വേച്ചു. ഒരു വലിയ ചിരി ആയിരുന്നു മറുപടി ചിരിയുടെ അവസാനം ഒരു ചോദ്യവും കഥാനായകാ മോനെ നിനക്ക് ഭ്രാന്തുണ്ടോ? പിന്നീട് സീമ പറഞ്ഞതൊന്നും നമ്മുടെ കഥാനായകന്‍ കേട്ടില്ല സീമയെ പരിജയപ്പെടാന്‍ ഉണ്ടായ സാഹചര്യം മുതല്‍ താന്‍ അപ്ലി വെച്ചത് വരെയുള്ള കാര്യങ്ങള്‍ കഥാനായകന്റെ മനസ്സില്‍ ഒരു സിനിമയില്‍ എന്ന പോലെ മിന്നി മറഞ്ഞു. കഥാനായകന്‍ സ്വയം ചോദിച്ചു എന്താ തനിക്കു ഭ്രാന്തുണ്ടോ?
ആ തിരിച്ചറിവിലും കഥാനായകന്റെ നാക്ക് പുളിക്കുന്നുണ്ടായിരുന്നു. കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്.

കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്,
നര്‍മ്മം
Tuesday, June 2, 2009
നഷ്ടകച്ചവടം
10 ആം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് പ്രീ ഡിഗ്രി എന്നാ കീറാമുട്ടിയും അതിനിടയില്‍ ഗള്‍ഫ് ജോലി പ്രതീക്ഷിച്ചുള്ള ഡിപ്ലോമ കോഴ്സ്സുകള് ടെയിപ്പ് പഠനം മുതല്‍ ഡ്രാഫ്റ്റ് മാന്‍ വരെയുള്ള പഠനം എല്ലാം കഴിഞ്ഞ് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ ഒരു രണ്ടു വര്‍ഷം നാട്ടില്‍ തന്നെ തെക്ക് വടക്ക് സര്‍വീസ് നടത്തുന്ന കാലം.
രാവിലെ ആരുടേം ജനനം മുതല്‍ മരണം വരെയുള്ള സദ്യ ഒന്നും കിട്ടാനില്ലെങ്കില്‍ 12 മണി വരെ കിടന്നുറങ്ങുകയും ഉമ്മാടെ ചീത്ത വിളി തെറിവിളി ആയി പുറത്തു വരുന്നതിന്റെ തൊട്ടു മുന്‍പ് ചാടി എഴുന്നീട്ടു പല്ലു തേപ്പും കുളിയും വെറും 5 മിനിറ്റു കൊണ്ട് തീര്‍ത്ത് അടുക്കളയിലോ തീന്‍ മേശയിലോ ഉണ്ടാകാറുള്ള എന്തെങ്കിലും ഭക്ഷണം അകത്താക്കി പള്ളി സെന്ററിലേക്ക് വെച്ച് പിടിക്കും. അവിടെ എന്നെ പോലെ തന്നെ തെക്ക് വടക്ക് സര്‍വീസും സെന്ററിലെ ബസ്സ് സ്റ്റോപ്പില്‍ വന്നു പോയിരുന്ന സ്കൂള്‍ കിടാങ്ങള്‍ മുതല്‍ മുതുക്കികള്‍ (നെയ്കിളവികള്‍) വരെയുള്ളവരുടെ കണക്കെടുപ്പും ഒരു സിസ്സര്‍ ഫില്‍റ്റര് സിഗരറ്റ് വേടിച്ചു പതിനഞ്ച് പേര് വലിക്കുകയും പതിവാക്കിയിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ അപ്പോഴേക്കും സ്ഥലം പിടിച്ചിട്ടുണ്ടാകും.
അവിടെ ഇരുന്നു വഴിയില്‍ പോകുന്ന പെണ്‍ ജാതിയിലാണ് എന്ന് തോന്നുന്ന എന്തിനേയും നോക്കി വെള്ളമിറക്കല്‍ കമന്റടിക്കല്‍ (ഞരമ്പുരോഗം) ഇത് കണ്ടു സഹിക്കവയ്യാതെ എതിര്‍ക്കാന്‍ വരുന്ന ആളുകളുമായി എന്നും ഉണ്ടാകാറുള്ള തെറിവിളി അടിപിടി. ഇതെല്ലാം കണ്ട് പ്രഷര്‍ കൂട്ടുന്ന കിളവന്മാരേ മുഴുവന്‍ അവരുടെ ഈ പ്രായത്തിലും അവര്‍ കേള്‍ക്കാത്ത തെറി വിളിച്ച് ചെവിക്കല്ല് പൊട്ടിക്കല്‍. ഒരു കുഴപ്പവും ഉണ്ടാക്കാതെ മിണ്ടാതെ ഇരിക്കുന്ന കിളവന്മാരേ വായില്‍ കയ്യിട്ട് പല്ല് എണ്ണി നോക്കി അവരുടെ പ്രഷര്‍ മാക്സിമം കൂട്ടി അവരില്‍ നിന്ന് കേള്‍ക്കുന്ന തെറിവിളി ഹൃദ്ദിസ്ഥമാക്കല്‍ എന്നിവയാണ് കാര്യ പരിപാടി.
അങ്ങിനെ സമയം പൊക്കി നടക്കുന്നതിനിടയിലെ ഒരു വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്ക് പോയി. എന്നെ പോലുള്ളവര്‍ ആകെ പ്രാര്ത്ഥിക്കാന്‍ എന്ന് പറഞ്ഞു പോകുന്നത് വെള്ളിയാഴ്ച്ചകളില്‍ മാത്രമാണ്. സത്യത്തില്‍ ശ്രീരാമ, കാര്‍ത്തിക, ചിലങ്ക, ജവഹര്‍ എന്നീ തിയറ്ററുകളില്‍ എന്തെല്ലാം സിനിമകള്‍ ആണ് കളിക്കുന്നത്. അതില്‍ ഏതാണ് കാണാന്‍ പോകുന്നത് അതിനുള്ള പൈസ ആരെ കൊണ്ട് വഹിപ്പിക്കാം എന്നീ കുലംങ്കുഷമായ ചര്ച്ചകളാണ് എന്നും നടക്കാറുള്ളത്. പതിവ് പോലെ അന്നും നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ എഴുന്നേറ്റു പള്ളിയില്‍ നിന്നിറങ്ങി. പള്ളിക്ക് പുറത്തു കമ്മിറ്റിക്കാരുടെ ഗംഭീര ചര്‍ച്ച. മിക്കപ്പോഴും കമ്മിറ്റി ചര്‍ച്ച കയ്യാങ്കളിയില്‍ അവസാനിക്കാറുള്ളതിനാല്‍ ഞങ്ങളും ചര്‍ച്ചയുടെ ഭാഗമായി നിലയുറപ്പിച്ചു.
പള്ളിക്കാട് വെട്ടി വെളുപ്പിക്കുനതിനെ കുറിച്ചാണ് ചര്‍ച്ച. ആസ്ഥാന പള്ളിക്കാട് വെട്ടു സംഘം ഒരു ഓരം മാറി നിന്ന് കുശുകുശുക്കുന്നുണ്ട്. അവര്‍ എന്തോ തീരുമാനിച്ചു ആജീവനാന്ത സിക്രട്ടറി കുഞ്ഞുമോന്ക്കാടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പിന്നെ കേട്ടത് ഒരു പൊട്ടിത്തെറി ആയിരുന്നു. എങ്ങിനെ പോട്ടിതെറിക്കാതിരിക്കും കഴിഞ്ഞ കൊല്ലം വെറും 5000 ക. കൊടുത്തു വെളുപ്പിച്ച പള്ളിക്കാട് ഇപ്പൊ 10000 ക. കൊടുത്താല്‍ മാത്രം വെളുപ്പിക്കാം എന്നാ പറയുന്നത്. കുഞ്ഞുമോന്ക്കാടെ പൊട്ടിത്തെറി കേട്ട് ഒരു കൂസലുമില്ലാതെ ഞങ്ങള്‍ അല്ലാതെ വേറെ ആര് വരും ഈ പള്ളിക്കാട് വെളുപ്പിക്കാന്‍ എന്നാ അഹങ്കാരത്തില്‍ ആസ്ഥാന പള്ളിക്കാട് വെളുപ്പിക്കല്‍ സംഘം അവിടുന്ന് സ്കൂട്ടായി.
5000 കയില്‍ ഒരു നയാപൈസ കൂട്ടി തരില്ല എന്നാ വാശിയില്‍ കുഞ്ഞുമോന്ക്ക വീണ്ടും പൊട്ടിത്തെറിചു കൊണ്ടേ ഇരുന്നു. നല്ലൊരു കയ്യാങ്കളി പ്രതീക്ഷിച്ചു നിന്ന ഞങ്ങള്‍ ചമ്മിയ മുഖത്തോടെ മുന്നോട്ടു നടന്നു. നടത്തത്തിനിടയില്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നൊരുവന്‍ ഞങ്ങള്‍ എല്ലാരും സ്നേഹത്തോടെ പോത്ത് എന്ന് വിളിക്കുന്നവന്‍ ഒരു അഭിപ്രയാം പറഞ്ഞു ഞങ്ങളെ കണ്ണിനു നേരെ കണ്ടു കൊടാത്ത കിളവന്മാര്ക്ക് മുന്നില്‍ ആളാകാന്‍ പറ്റിയ ഒരു ഐഡിയ. നമുക്കെന്തു കൊണ്ട് പള്ളിക്കാട് വെട്ടിവെളുപ്പിക്കുന്ന ജോലി ഏറ്റെടുത്ത് കൂടാ. ആ ഒരു ജോലിയോടെ കിളവന്മാര്‍ എല്ലാരും നമ്മളെ കുറിച്ച് നല്ലത് പറയും അക്കൂട്ടത്തില് നമുക്ക് ഹറാംപിറപ്പിന്റെ ശക്തി കൂട്ടി ഇവിടെ വിലസാം. ആ അഭിപ്രായം 100 ഇല്‍ 101 വോട്ടിനു പാസ്സായി.
മുന്നോട്ടു നടന്ന ആതെ സ്പീഡില്‍ തിരിച്ചു നടന്നു സിക്രട്ടറിയോട് വിഷയം അവതരിപ്പിച്ചു. പത്തു പൈസ ചിലവില്ലാതെ പള്ളിക്കാട് വെളുക്കും എന്നാ ചിന്തയില്‍ സിക്രട്ടറിക്ക് പൂര്ണ്ണ സമ്മതം. അങ്ങിനെ ശനിയാഴ്ച്ച മുതല്‍ വെളുപ്പിക്കല്‍ തുടങ്ങാം എന്നാ തീരുമാനത്തില്‍ പിരിഞ്ഞു. ശനിയാഴ്ച്ച 9 മണിയോട് കൂടെ തന്നെ എല്ലാരും സ്വന്തം വീടുകളില്‍ നിന്ന് സംഘടിപ്പിച്ച വാക്കത്തി, അരിവാള്‍ മഴു, എന്നീ മാരകായുദങ്ങളുമായി പള്ളിക്കാട്ടില്‍ സന്നിഹിതരായി.
സിക്രട്ടറിയുടെ പള്ളിക്കാട് വെളുപ്പിക്കലിന്റെ ഉല്ഘാടനത്തോടെ 9 : 30 എന്ന ശുഭമുഹൂര്ത്തതില്‍ വെളുപ്പിക്കല്‍ തുടങ്ങി. ആരംഭശുരത്തം കൊണ്ട് എല്ലാവരും കൈ മേല്‍ മറന്നു ശക്തമായി തന്നെ വെളുപ്പിക്കല്‍ തുടര്‍ന്നു. ആദ്യ ദിവസത്തെ ഞങ്ങളുടെ ആത്മാര്‍ഥത കണ്ടു കരളലിഞ്ഞ സിക്രട്ടറി മുന്നും പിന്നും ആലോചിക്കാതെ പള്ളിക്കാട് വെട്ടി തീരുന്നത് വരെ ഉച്ചഭക്ഷണം പള്ളി സെന്ററിലെ ചായക്കടയില്‍ ഏര്പ്പാടാക്കി. ഈ സന്തോഷ വാര്‍ത്ത ഒരു കാട്ടുതീ പോലെ പള്ളിക്കാട് വെളുപ്പിക്കലില്‍ ശ്രദ്ദ കേന്ദ്രീകരിച്ചിരിക്കുന്ന ഞങ്ങളുടെ ജോലി കൂടുതല്‍ ശക്തമാക്കാന്‍ പ്രചോദനമായി.
ഉച്ച വരെ ശക്തമായി തന്നെ പള്ളിക്കാട് വെളുപ്പിക്കല്‍ തുടര്‍ന്നു. ഇടക്കുണ്ടാകുന്ന പുകവലി ബ്രേക്ക് മാറ്റി നിറുത്തിയാല്‍ കാര്യമായി തന്നെ എല്ലാരും ജോലി എടുത്തു. ഉച്ചക്ക് എല്ലാരും കൂടി ചായ കടയിലേക്ക്. ഫ്രീ ആയി കിട്ടുന്നതിനാല്‍ എല്ലാരും ഭക്ഷണ കാര്യത്തില്‍ കാര്യമായി ആര്‍മാദിച്ചു. ആ ദിവസം തന്നെ കമ്മിറ്റിയുടെ പേരില്‍ 1000 ക. യുടെ ഒരു പറ്റു തുടങ്ങി. അതൊരു തുടക്കം മാത്രമായിരുന്നു. ഭക്ഷണ ശേഷം എല്ലാവരും വിശ്രമം തുടങ്ങി പിന്നെ കാര്യമായി ജോലി ഒന്നും നടന്നില്ല.
അടുത്ത ദിവസം എല്ലാരും പള്ളിക്കാട്ടില്‍ സന്നിഹിതരായി എങ്കിലും ഞാന്‍ അടക്കമുള്ള പലര്‍ക്കും ജോലി എടുക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല ജീവിതത്തില്‍ അന്ന് വരെ ചെയ്യാത്ത ജോലി ആയതിനാല്‍ കയ്യെല്ലാം പൊളം വന്നു വീര്‍ത്തു പൊട്ടുകയും എന്നെ പോലുള്ളവര്‍ക്ക് മടി എന്ന അസുഖവും എല്ലാമായി ജോലി വളരെ മെല്ലെയാണ് നീങ്ങിയത്. ഇങ്ങിനെ മെല്ലെപ്പോക്ക് നയത്തിലാണ് ജോലി നടന്നതെങ്കിലും ഉച്ചഭക്ഷണം കഴിഞ്ഞ ദിവസത്തെ പോലെ ആര്‍മാദിച്ചു കഴിച്ചു. ഇതിലിടക്ക് പള്ളിക്കാട്ടില്‍ ഉണ്ടായിരുന്ന ചേര് മരം വെട്ടിയാല്‍ ചൊറിച്ചില്‍ വരുമെന്ന് പേടിച്ചു ആ ഭാഗവും നയക്കോര്ണ്ണയുണ്ടായിരുന്ന ചില ഭാഗങ്ങളും ഒഴിവാക്കി പള്ളിക്കാട് വെളുപ്പിക്കല്‍ തുടര്‍ന്നു.
ദിവസം ചെല്ലുംതോറും ഉച്ചഭക്ഷണം തകൃതി ആയി നടന്നു എങ്കിലും പള്ളിക്കാട് വെളുപ്പിക്കലില്‍ മെല്ലെ പോക്ക് നയം തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഇതിലിടക്ക് ചെരുമരം വെട്ടിയാല്‍ ചൊറിയാത്ത ഒരു ഇക്ക വന്നു ആ ഭാഗം വെളുപ്പിച്ചു പോയി. ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു 10 ദിവസം കഴിഞ്ഞിട്ടും ചായക്കടയിലെ പറ്റു 10000 ക. കവിഞ്ഞിട്ടും പള്ളിക്കാട് വെളുപ്പിക്കല്‍ പകുതിയോളം ഭാക്കി ആയി. ലാഭം നോക്കി ഞങ്ങളെ ഏല്‍പ്പിച്ച സിക്രട്ടറിയുടെ ഉറക്കം നഷ്ടപെട്ടു. ലാഭത്തിനു പകരം ഭീമമായ നഷ്ടകച്ചോടം ഉണ്ടായി എന്ന് മനസ്സിലാക്കിയ സിക്രട്ടറി ചായക്കടയിലെ കടം മുഴുവന്‍ തീര്‍ത്തു പറ്റുബുക്ക് കീറി കളഞ്ഞു.
പള്ളിക്കാട് വെളുപ്പിച്ചാല്‍ കിട്ടിയിരുന്ന ഉച്ചഭക്ഷണം ഇനി കിട്ടില്ലെന്ന തിരിച്ചറിവ് അത് വരെ സജീവ സാനിദ്യമയിരുന്നവരുടെ ശക്തി കുറച്ചു. ദിവസം ചെല്ലും തോറും പള്ളിക്കാട് വെളുപ്പിക്കാന്‍ സഹകരിച്ചിരുന്നവരുടെ എണ്ണം കുറഞ്ഞു വന്നു. എണ്ണം കുറഞ്ഞു പിന്നെ ആരും ഇല്ലാണ്ടായി. പള്ളിക്കാട് അപ്പോഴും കാല്‍ ഭാഗത്തോളം ക്കാട് പിടിച്ചു തന്നെ കിടന്നു. മുഴുവന്‍ വെളുപ്പിക്കാത്ത പള്ളിക്കാട് സിക്രട്ടറിക്ക് വീണ്ടും ഒരു കീറാമുട്ടി ആയി. മനസ്സില്ലാമനസ്സോടെ സിക്രട്ടറി ആസ്ഥാന പള്ളിക്കാട് വെളുപ്പിക്കല്‍ സംഘത്തെ വിളിച്ചു വരുത്തി. വെറും കാല്‍ ഭാഗം മാത്രമുണ്ടായിരുന്ന പള്ളിക്കാട് വെളുപ്പിക്കാന്‍ അവര്‍ 7500 ക. ചോദിച്ചു. വേറെ ഒരു വഴിയും ഇല്ലാതിരുന്നതിനാല്‍ സിക്രട്ടറി 7500 ക. ക്ക് സമ്മതിച്ചു.
അങ്ങിനെ വീണ്ടും പള്ളിക്കാട് വെട്ടല്‍ ആരംഭിച്ചു വെറും 2 ദിവസം കൊണ്ട് അവര്‍ മുഴുവന്‍ പള്ളിക്കാട് വെളുപ്പിച്ചു 7500 ക. വാങ്ങി സ്ഥലം കാലിയാക്കി. വെറും 10000 ക. ക്ക് വെട്ടി വൃത്തിയാക്കാമായിരുന്ന പള്ളിക്കാട് 17500 ക. ക്ക് അങ്ങിനെ വൃത്തിയായി. നല്ല പേര് ഉദ്ദേശിച്ചു പള്ളിക്കാട് വെളുപ്പിക്കാന്‍ ആയി ഇറങ്ങി തിരിച്ച ഞങ്ങള്‍ക്ക് അന്ന് മുതല്‍ പള്ളി കമ്മിറ്റിയെ ചതിച്ചവര്‍ എന്ന ഒരു ചീത്ത പേരും കൂടി കിട്ടി.
ശുഭം.

Subscribe to:
Posts (Atom)