Wednesday, November 18, 2009

ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)

ബൂലോക നാടക സമിതിയുടെ ഒന്നാമത് നാടകം

ബൂലോകകൊട്ടാരം (ബ്ലൊട്ടാരം)

രചന, സംവിദാനം, പുള്ളി പുലി
ബ്ലോകാവിഷ്ക്കാരം പുള്ളി പുലി
നിർമ്മാണം പൈസ ചിലവുള്ള ഒരു പരിപാടിക്കും ഞാൻ ഇല്ല (ബൂലോകത്തുള്ള ആർക്കും ഇതിന്റെ നിർമ്മാണം ഏറ്റെടുക്കാം)

അഭിനയിക്കുന്നവർ
മഹാരാജാവ് : സജീവ് എടത്താടൻ
മഹാറാണി : കിച്ചു (മഹാറാണിയാവാനുള്ള പ്രായം ആയിട്ടില്ലെന്നറിയാം എന്നാലും കിച്ചു ചേച്ചി തന്നെ മതി ഈ റോളിൽ)
രാജകുമാരൻ : കൈപ്പള്ളി
രാജകുമാരി : ഇഞ്ചിപ്പെണ്ണ്
കൊട്ടാരം സ്പീക്കർ : ഹരീഷ് തൊടുപുഴ
കൊട്ടാരം എഞ്ചിനിയർ : അപ്പു (ഷിബു)
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ (കൊട്ടാരം പണ്ടാരി) : പൊങ്ങുമ്മൂടൻ
സേവകൻ : ബൂലോകത്തുള്ള ആർക്കും മുന്നോട്ട് വരാം
സ്പെഷൽ അപ്പിയറൻസ് : നമത്

ആദ്യബെല്ലോട് കൂടി രണ്ടാം ബെൽ അടിക്കും (എന്തിനാ രണ്ട് ബെല്ലടിക്കുന്നത് എന്ന് സത്യായിട്ടും എനിക്കറിയില്ല)

രണ്ടാം ബെല്ലോട് കൂടി ഈ നാടകം ആരംഭിക്കും

ഒന്നാം ബെൽ
ട്ട്ർർർർർർർർർണീം

രണ്ടാം ബെൽ
ട്ട്ർർർർർർർർർണീം (ഒന്ന് ശ്രദ്ധിച്ചിരിക്കഡേയ് ദാ കർട്ടൻ പൊന്തീട്ടാ)

രംഗം 1
ബൂലോകകൊട്ടാരത്തിന്റെ ഡ്രോയിങ് റൂം

മഹാരാജാവ് : ആരവിടേ?
സേവകൻ : അടിയൻ!
മഹാരാജാവ് : മഹാറാണിയോട് വരാൻ പറയൂ
സേവകൻ : അടിയൻ!


റാണി : തിരുമനസ്സ് എന്നെ വിളിച്ചൊ?
മഹാരാജാവ് : ഹും ഭവതി നമുക്ക് സ്ഥിരം കിട്ടാറുള്ള പുട്ടും കടലയും കിട്ടിയില്ല
റാണി : ഞാൻ ഇങ്ങോട്ട് വരുമ്പോൾ കൊട്ടാരം അടുക്കളയിൽ പണ്ടാരി നിന്ന് കുക്കുന്നത് കണ്ടു. ഇപ്പോ കൊണ്ട് വരും തിരുമനസ്സേ

മഹാരാജാവ് : എന്റെ പോന്ന് ഭവതി നമ്മുടെ സന്താനങ്ങൾ എഴുന്നേറ്റൊ?
റാണി : ഉവ്വ് തിരുമനസ്സേ അവർ എഴുന്നേറ്റു
മഹാരാജാവ് : എന്നിട്ടവർ എവിടെ?
റാണി : രാജകുമാരൻ ബർമൂഡയുമിട്ട് സൂര്യോദയം കാണാൻ പോയി തിരുമനസ്സേ

മഹാരാജാവ് : ഹും രാജകുമാരിയൊ?
രാജകുമാരി എഴുന്നേറ്റപ്പോ മുതൽ കൊട്ടാരം ഗെയിറ്റിൽ പുറത്തോട്ട് നോക്കി നിൽക്കുന്നുണ്ട് തിരുമനസ്സേ
മഹാരാജാവ് : എന്ത് പറ്റി ഇന്നവളേ കാണാൻ വെല്ല കുമാരന്മാരും വരാം എന്ന് പറഞ്ഞിട്ടുണ്ടോ?
റാണി : ഹെയ് ഇല്ല രാജൻ എന്തോ പിങ്ക് എന്നോ മറ്റോ പറയുന്നത് കെട്ടൂ തിരുമനസ്സേ

മഹാരാജാവ് : ഹും എന്താന്നറിയില്ല ഇന്നലെ രാത്രിയിൽ ആ ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : ഉണ്ടാക്കി തന്ന സ്പെഷൽ ഡ്രിങ്ക് കുടിച്ചതിന് ശേഷം തലക്ക് ഒരു കനം
റാണി : ആരവിടേ?
സേവകൻ : അടിയൻ!
ഫൂഡ് & ബേവറേജ് മാനേജറോട് ഇവിടെ വരാൻ പറയൂ
സേവകൻ : അടിയൻ!
റാണി : അങ്ങ് കുറച്ച് നേരം വിശ്രമിക്കൂ ഞാൻ വിക്സ് പുരട്ടിത്തരാം
മഹാരാജാവ് : ഹും
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയനേ അന്വേഷിച്ചുവൊ?
മഹാരാജാവ് : മിസ്റ്റർ പണ്ടാരി നിങ്ങൾ എന്തൂറ്റ് ആനമയക്കിയാ ഇന്നലെ നമുക്ക് സേവിക്കാൻ തന്നത്
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ അങ്ങയുടെ സ്ഥിരം ബ്രാന്റായ ഇളനീരിൽ മുക്കീച്ചാ‍രിയൊഴിച്ചത് തിരുമനസ്സേ
മഹാരാജാവ് : എന്നിട്ടാണോ എന്റെ തല പെരുക്കുന്നത്
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : ആ വാറ്റുകാരൻ രാജപ്പൻ ചാരയത്തിൽ കഞ്ചാവ് പൊടി കലക്കുന്നുണ്ട് എന്ന് ശങ്കയുണ്ട് തിരുമനസ്സേ
മഹാരാജാവ് : അതെങ്ങിനേ നിനക്ക് മനസ്സിലായി
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ സ്ഥിരമായി 200 അടിക്കുന്ന ഞാൻ ഇന്നലെ വെറും100 അടിച്ചപ്പോഴേക്കും വാള് വെച്ചു തിരുമനസ്സേ
മഹാരാജാവ് : ഹ ഹാ ഹ ഹാ എന്റെ തലക്കനം കുറക്കാൻ വേണ്ടി ഒരു 100 കൊണ്ട് വരൂ
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : ഉത്തരവ് തിരുമനസ്സേ

മഹാരാജാവ് : ഭവതി ഇന്നലെ ആരോടാ ചാറ്റി കൊണ്ടിരുന്നത്?
റാണി : അത് ബൂലോകത്തിലെ പുതിയ കവി പുള്ളിപുലി ആയിരുന്നു തിരുമനസ്സേ
മഹാരാജാവ് : ഹും അവനെന്തിനാ ഭവതിയോട് ചാറ്റുന്നത്?
റാണി : നമ്മുടെ കൊട്ടാരത്തിലേ മലയാ‍ളം നിഘണ്ടു കടം ചോദിക്കാൻ വേണ്ടിയാ അവൻ ഓൺലൈനിൽ വന്നത്
മഹാരാജാവ് : എന്നിട്ട് ഭവതി എന്ത് പറഞ്ഞു?
റാണി : കൊട്ടാരം നിഘണ്ടുവൊന്നും തരാൻ പറ്റില്ല. വേണമെങ്കിൽ മഷിത്തണ്ടിന്റെ വെബ് അഡ്രസ്സ് തരാമെന്ന് പറഞ്ഞു
മഹാരാജാവ് : എന്നിട്ടോ?
റാണി : അവൻ അതുമതി എന്ന് പറഞ്ഞു. അത് കൊടുത്തപ്പോൾ തന്നെ അവൻ ലോഗ് ഔട്ട് ചെയ്ത് പോവുകയും ചെയ്തു തിരുമനസ്സേ
മഹാരാജാവ് : ഹ ഹാ ഹ ഹാ ഈ കവികളുടെ ഒരു കാര്യം

റാണി : തിരുമനസ്സേ കൊട്ടാരം സ്പീക്കർ ഇന്നലെ മെയിൽ അയച്ചിരുന്നു
മഹാരാജാവ് : മെയിലിൽ എന്താ പ്രത്യാകിച്ച്?
റാണി : ബൂലോക സമ്മേളനം ഇനി എന്ന്? എവിടെ വെച്ച്? എന്നീ ചോദ്യങ്ങളാ അവന്റെ മെയിലിൽ ഉള്ളത് തിരുമനസ്സേ
മഹാരാജാവ് : എന്നിട്ട് നീ റിപ്ലേ അയച്ചോ?
റാണി : ഉവ്വ് തിരുമനസ്സേ തീരുമാനം ആയാൽ അറിയിക്കാം എന്ന് മറുപടി കൊടുത്തു

മഹാരാജാവ് : നന്നായി. നമുക്കുള്ള പുട്ടും കടലയും ഇനിയും റെഡി ആയില്ലെ ഭവതി
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ അങ്ങേക്കുള്ള അഞ്ച് കുറ്റി പുട്ടും കടലയും കൊട്ടാരം ഡയിനിങ് ഹാളിൽ വെച്ചിട്ടുണ്ട് തിരുമനസ്സേ
മഹാരാജാവ് : ഭവതി വിശന്നിട്ട് കുടൽ കരിയുന്നു അത്കൊണ്ട് ഇനി പുട്ടടിച്ചിട്ടാകാം ഭാക്കി

ഇന്റർവെൽ (ഒന്നിന് പോകേണ്ടവർക്കും വലിക്കാൻ പോകേണ്ടവർക്കും പോയി വരാനുള്ള സമയം)

രംഗം 2

കൊട്ടാരം ഡയിനിങ് ഹാൾ

മഹാരാജാവ് : നമ്മുടെ കൊട്ടാരം എഞ്ചിനിയറേ ഇന്ന് കണ്ടില്ലല്ലോ?
റാണി : കൊട്ടാരം മോഡിയാക്കുന്നതിന്റെ ഭാഗമായി കുമാരൻ കൊടുത്ത ഒരു യൂണികോഡ് എമ്പഡ്ഡഡ് കോടുമായി കൊട്ടാരത്തിന് മുകളിലേക്ക് കയറി പൊകുന്നത് കണ്ടു തിരുമനസ്സേ
മഹാരാജാവ് : ഹും ആരവിടെ നമ്മുടെ സന്തതികളോട് ഇവിടെ വരാൻ പറയൂ
സേവകൻ : അടിയൻ!

രാജകുമാരനും രാജകുമാരിയും : ഡാഡി ഞങ്ങളെ വിളിച്ചോ?
മഹാരാജാവ് : മക്കള് കഴിച്ചൊ?
രാജകുമാരൻ : കഴിച്ചു ഡാഡി
മഹാരാജാവ് : എന്താ മൊന്റെ മുഖത്തൊരു റ്റെൻഷൻ
രാജകുമാരൻ : എന്റെ EF 70-200mm f/2.8L IS USM കാണനില്ല ഡാഡി
മഹാരാജാവ് : എന്തൂട്രാ ശവീ
റാണി : കുമാരന്റെ ആ പുട്ട്കുറ്റി ലെൻസ് കണ്ടിട്ടില്ലേ തിരുമനസ്സേ അത് കാണാനില്ലെന്നാണ് പറഞ്ഞത്
മഹാരാജാവ് : പുട്ട്കുറ്റി ലെൻസ് എന്ന് പറഞ്ഞ പോരെടാ ശവീ വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ
രാജകുമാരൻ : സോറീ ഡാഡീ
മഹാരാജാവ് : ആരവിടെ നമ്മുടെ കൊട്ടാരത്തിലും കള്ളന്മാരോ?
കൊട്ടാരം ഫൂഡ് & ബേവറേജ് മാനേജർ(കൊട്ടാരം പണ്ടാരി) : അടിയൻ! മാപ്പാക്കണം തിരുമനസ്സേ. പുട്ട്കുറ്റി ലെൻസ് കള്ളന്മാരൊന്നും കൊണ്ട് പോയിട്ടില്ല അത് എന്റെ കയ്യിലുണ്ട് തിരുമനസ്സേ. കൊട്ടരം അടുക്കളയുടെ പുട്ട്കുറ്റിയിലെ ചില്ല് മിസ്സ് ആയത് കൊണ്ട് അങ്ങേക്കുള്ള പുട്ട് ഉണ്ടാക്കാൻ വെണ്ടി ഞാൻ ആ പുട്ട്കുറ്റി ലെൻസ് എടുത്തതാ തിരുമനസ്സേ എന്നോട് പൊറുത്ത് മാപ്പാക്കണം തിരുമനസ്സേ
മഹാരാജാവ് : ഹും
രാജകുമാരൻ : സന്തോഷമായി പണ്ടാരി സന്തോഷമായി

മഹാരാജാവ് : രാജകുമാരി എന്താ ഒന്നും മിണ്ടാതിരിക്കുന്നത്
രാജകുമാരി : ഞാൻ നമത് രാജകുമാരാന് കൊടുത്ത ചീഞ്ഞ പിങ്ക് എനിക്ക് ഇത് വരെ തിരിച്ച് തന്നില്ല ഡാഡി
മഹാരാജാവ് : ആരവിടെ എത്രയും പെട്ടെന്ന് നമത് രാജകുമാരാനേ ഇവിടെ ഹാജരാക്കൂ
സേവകൻ : അടിയൻ! രാജകുമാരിക്ക് ഒരു കൊറിയർ ഉണ്ട് തിരുമനസ്സേ

(രാജകുമാരി ഓടി ചെന്ന് കൊറിയർ ഒപ്പിട്ട് വാങ്ങി പെട്ടി പൊളിക്കുന്നു. പൊളിച്ച പെട്ടിയിലേക്ക് നോക്കി സന്തൊഷവും സങ്കടവും സമ്മിശ്രമായ ഭാവത്തോടെ നിൽക്കുന്നു. രാജകുമാരിയുടെ ഈ ഭാവമാറ്റം കണ്ട് മഹാറാണി അടുത്തേക്ക് ചെല്ലുന്നു)

റാണി : എന്ത് പറ്റി മോളേ നിനക്ക്? എന്താ ആ കൊറിയറിൽ? ആരാ ഇത് മോൾക്കയച്ചത്? (ഒരു 100 ചോദ്യം ഒറ്റ ശ്വാസത്തിൽ. ഇമ്മടെ വ്യാകുല മാതാവിന്റെ ഭാവത്തിൽ)
രാജകുമാരി : മമ്മിയോട് ഞാൻ പറഞ്ഞിരുന്നില്ലെ നമത് രാജകുമാരാന് എന്റെ ഏറ്റവും ചീഞ്ഞ പിങ്ക് കൊറിയർ ചെയ്ത് കാര്യം
റാണി : ഹും അതിന്?
രാജകുമാരി : മമ്മി ആ ചീഞ്ഞ പിങ്ക് നമത് രാജകുമാരാൻ കഴുകി തേച്ച് മടക്കി അത്തർ പൂശി തിരിച്ച് കൊടുത്തയച്ചതാ. ഡാഡി എന്റെ പുടവമുറിക്ക് ഇനി രാജകുമാരന്മാരേ ആരെയും അന്വേഷിക്കണ്ട. എന്റെ ഏറ്റവും ചീഞ്ഞ പിങ്ക് ഇത്രയും വ്രിത്തിയാക്കി നമത് രാജകുമാരാനെ മാത്രമേ ഇനി ഞാൻ വിവാഹം കഴിക്കൂ ഇത് സത്യം സത്യം സത്യം.
മഹാരാജാവ് : അതിന് നമത് രാജകുമാരാന് പ്രായം കൂടുതൽ അല്ലേ മോളേ
റാണി : സാരമില്ല ഡാഡി എന്റെ ഈ ഏറ്റവും ചീഞ്ഞ പിങ്ക് സൂക്ഷിച്ച പോലെ എന്നെയും നമത് രാജകുമാരാൻ പൊന്ന് പോലേ നോക്കും
മഹാരാജാവ് : ആരവിടെ?
സേവകൻ : അടിയൻ!
മഹാരാജാവ് : എത്രയും പെട്ടെന്ന് രണ്ട് വെള്ളകുതിരകളേ പൂട്ടിയ രഥം നമത് രാജകുമാരന്റെ കൊട്ടാരത്തിലേക്ക് പറഞ്ഞയക്കൂ. നാളെ എന്റെ മകളുടെ പുടവമുറി നമത് രാജകുമാരനുമായി ഉണ്ടാകും എന്നുള്ളത് ബൂലോകത്തിൽ വിളമ്പരം ചെയ്യൂ (ഒരു ജോസ് പ്രകാശ് സ്റ്റയിലിൽ)

രംഗം 3 ഒടുക്കത്തെ രംഗം

ആനയും അംബാരിയും താള മേളങ്ങളും മാലബൾബും എല്ലാമായി നമ്മുടെ സ്വന്തം കൊട്ടാരം കല്ല്യാണ മണ്ഡപം

നല്ല പട്ട് സാരിയെല്ലാം ചുറ്റി രാജകുമാരി റയ്മൺസിന്റെ ശേർവാണി ദരിച്ച് നമത് രാജകുമാരാൻ

സ്ലോ മോഷനിൽ കർട്ടൻ താഴുന്നു.

ശുഭം

ബൂലോക നാടക സമിതിയുടെ രണ്ടാമത് നാടകം

ബ്ലൊട്ടാരം റീലോഡഡ്

അടുത്ത വർഷം ഇതേ അരങ്ങിൽ

12 comments:

Unknown said...

കാ‍ടടച്ചുള്ള ഒരു വെടി

മരത്തലയന്‍ പട്ടേട്ടന്‍ said...

പ്രിയ സഹോദരാ, ഇപ്രകാരം കാടടച്ചു വെടി വെക്കരുത്. എങ്കില്‍ തന്നെയും നാടകം ഭേഷ് ആയി.

Rejeesh Sanathanan said...

നാടകം കാണുന്നവര്‍ക്ക് കൂവാമോ?......:)

Anonymous said...

Nannayittundu

കണ്ണനുണ്ണി said...

എല്ലായിടത്തും...ഒന്ന് കൊട്ടി അല്ലെ :)

റബ്ബിഷ് വര്‍മ്മ said...

ഡേയ്. എന്തൊന്നു കോപ്പാണടേയ് എഴുതിക്കൂട്ടിയിരിക്കുന്നത്? കൊട്ടുമ്പോള്‍ മരിയാതക്ക് കൊട്ടുക, അലാണ്ട് ഇമ്മാത്രി *&^%**&&^ ഡേഷുകളും കൊണ്ട് വായിക്കുന്നവന്റെ ക്ഷമ പരീക്ഷിക്കരുത്.

നീ സര്‍ക്കാസിച്ചതാ? എഴുതാനറിയില്ലെങ്കില്‍ നീ ബെര്‍ളിയുടെ പുതിയ പൊത്തകം 50 ഉര്‍പ്യ കൊടുത്ത് വാങ്ങറേ , അല്ലെ എന്റടുത്ത് റ്റ്യൂഷനു വാ

പുള്ളിപ്പുല്യ്യാണത്രേ, ഹും
കണ്ടന്‍പൂച്ച പോലുമല്ലല്ലോടേയ്?
ബാക്കി ഞാന്‍ പിന്നെ വരാം

Appu Adyakshari said...

ഇതിപ്പോഴാണല്ലോ കണ്ടത് സമീറേ.
എന്താണുദ്ദേശം എന്നു മനസ്സിലായില്ല, തല്ലുകൊള്ളാനാണോ ഭവാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് :-) വിജയീ ഭവ.

Unknown said...

കെ.ആര്‍. സോമശേഖരൻ
ഖാന്‍പോത്തന്‍കോട്‌
Anonymous
അഭിപ്രായിച്ചതിന് നന്ദീട്ടാ

മാറുന്ന മലയാളി
കൂവാൻ തോന്നുന്നെങ്കിൽ ദാരാളം കൂവാം

കണ്ണനുണ്ണി
എല്ലാരെം ഞാൻ കൊട്ടിയില്ല. എന്നാൽ ചിലരെ മനപ്പൂർവ്വം കൊട്ടിയിട്ടുണ്ട്

അപ്പു മാഷെ
പെരുത്ത് നന്ദിയുണ്ട്ട്ടാ

റബ്ബിഷ് വര്‍മ്മ
അണ്ണൻ കലിപ്പിലാണല്ല്.
എന്തിനാ ഞാൻ ബെർളിയുടെ പുത്തകം വാങ്ങിക്കുന്നെ. ഫ്രീ ആയിട്ട് അത് ബ്ലോഗിൽ വായിക്കാൻ കിട്ടുമ്പൊ എന്തിന് ഞാൻ പൈസ ചിലവാക്കണം .

ഒന്നുമില്ലെങ്കിൽ ഓസിക്ക് കിട്ടിയാൽ ഒയിന്മെന്റും തിന്നുന്ന മലയാളികളല്ലെ ഞാനും അണ്ണനും. അപ്പൊ പേര് പൊലെ എപ്പൊഴും റബ്ബിഷ് മാത്രം പറയല്ല്.

റോസാപ്പൂക്കള്‍ said...

ഈ നാടകത്തിനു ടിക്കറ്റു വേണോ

ബിന്ദു കെ പി said...

നാടകം ഇപ്പോഴാ കണ്ടത്... :) :)

mukthaRionism said...

കാ‍ടടച്ചുള്ള ഒരു വെടി

Anonymous said...

good read, post more!